തന്റെ വയറിനടിയില്‍ സുരക്ഷിതമായി കഴിഞ്ഞിരുന്ന കുഞ്ഞുങ്ങള്‍ ഒരു ദിവസം ഉഗ്രവിഷമുളള മൂര്‍ഖന്റെ പിടിയില്‍ അമര്‍ന്ന് പിടയുന്നത് കണ്ട് നില്‍ക്കാന്‍ ഒറീസയിലുള്ള ഈ അമ്മപട്ടിക്ക് കഴിഞ്ഞില്ല. തന്റെ മൂന്ന് കുഞ്ഞുങ്ങളെ ഈ മൂര്‍ഖന്‍ വിഷം തുപ്പി കൊന്നു. ബാക്കിയുളള 3 കുഞ്ഞുങ്ങളെയെങ്കിലും രക്ഷിക്കണമെന്ന ദൃഢനിശ്ചയത്തോടെ ആ അമ്മപട്ടി കുരച്ചടുത്തു. തന്റെ ജീവന്‍ അപകടത്തിലാണെന്നറിഞ്ഞിട്ടും.
അമ്മപട്ടിയുടെ നീണ്ട കുരകേട്ടെന്നും പിന്‍വാങ്ങാന്‍ ഫണം വിടര്‍ത്തി ആരെയും ഭയപ്പെടുത്തുന്ന വിധത്തില്‍ നില്‍ക്കുന്ന മൂര്‍ഖന്‍ തയ്യാറായില്ല. പാന്പ് വീണ്ടും വീണ്ടും പത്തി വിടര്‍ത്തി ആ അമ്മപ്പട്ടിയുട കുഞ്ഞുങ്ങളുടെ അരികിലേയ്ക്ക് പാഞ്ഞടുക്കാന്‍ തുടങ്ങി. അമ്മപട്ടി തന്റെ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോകാന്‍ തയ്യാറായില്ല. തന്റെ സര്‍വ്വശക്തിയുമെടുത്ത് കുരച്ചുകൊണ്ട് മൂര്‍ഖന്റെ നേരെ അടുത്തു.
ഏകദേശം 15 മിനിട്ടോളം അമ്മപ്പട്ടി മൂര്‍ഖനുമായി എതിരിട്ടു. പിന്നീട് ആ മാതൃസ് നേഹത്തിന്റെ മുന്നില്‍ അതിശക്തനായ മൂര്‍ഖന്‍ വരെ തോറ്റ് പിന്‍മാറുകയായിരുന്നു. ഇന്ന് നിരുപാധികമായ മാതൃസ്‌നേ ഹത്തിന്റെ മാതൃകകള്‍ ആകേണ്ട ചില മനുഷ്യര്‍ നേര്‍വിപരീതമായ പ്രവര്‍ത്തികള്‍ ചെയ്യുന്‌പോള്‍ ഇവര്‍ക്കൊക്കെയുള്ള ഒരു പാഠമാണ് ഒറീസയിലെ ബദ്രക് ജില്ലയിലെ ഈ അമ്മപ്പട്ടിയുടെ മാതൃസ്നേഹം.
https://www.youtube.com/watch?v=_mS5E4-095s
Discussion about this post