ഒരു ഞെട്ടിപ്പിക്കുന്ന ഒരു സംഭവത്തിൽ, ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിലെ സുകബുമി റീജൻസിയിലെ ഒരു സ്കൂളിൽ നിന്നുള്ള പ്രാഥമിക വിദ്യാർത്ഥികൾ പുക വലിച്ചതിന് ശിക്ഷയായി അവരെ കൊണ്ട് വീണ്ടും പുക വലിപ്പിച്ച് അധ്യാപകൻ. ഇപ്പോൾ ശിക്ഷയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ പോയിരിക്കുന്നു. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ അവരുടെ സ്കൂൾ യൂണിഫോമിൽ അധ്യാപകന്റെ മുന്നിൽ നിന്ന് സിഗരറ്റ് വലിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.
ആദ്യം തോന്നുക കുട്ടികൾ സ്കൂളിലെ നിയമം കാറ്റിൽ പറത്തി സിഗരറ്റ് വലിക്കുകയാണെന്ന്. പിന്നീട് ഇത് അവരുടെ അധ്യാപകൻ അവരെ സ്കൂളിന് ഉള്ളിൽ പുക വലിച്ചതിന് ശിക്ഷയായി വീണ്ടും പുക വലിപ്പിച്ചത് ആണെന്ന്. ഈ സംഭവം ഇപ്പോൾ അവിടെ വൻ വിവാദം ആയി മാറിയിരിക്കുകയാണ്.
Discussion about this post