ലോകത്ത് മുഴുവൻ 195 രാജ്യങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഈ 195 ൽ ചില രാജ്യങ്ങൾ നമ്മുടെ ഗ്രാമങ്ങളെക്കാളും ചെറുതാണ് എന്നാണ് മറ്റൊരു വസ്തുത. ഈ രാജ്യങ്ങൾ എല്ലാം കൂടി ഒരുമിച്ച് ചേർത്തുവച്ചാൽ പോലും നമ്മുടെ ഗോവയുടെ വലിപ്പം പോലുമുണ്ടാകില്ല. അങ്ങനെയുള്ള ചില രാജ്യങ്ങളെ പരിചയപ്പെടാം.
പലാവു
വെസ്റ്റേൺ പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഈ രാജ്യം 340 ദ്വീപുകൾ കൊണ്ട് നിർമ്മിച്ചതാണ്. 3000 വർഷങ്ങൾക്ക് മുൻപ് ഫിലിപ്പിനെ കുടിയേറ്റക്കാർ കണ്ടുപിടിച്ച സ്ഥലമാണിത്. ഈ രാജ്യത്തെ ജനസംഖ്യ വെറും 21,977 പേർ മാത്രമാണ്. 459 കിലോമീറ്റർ ആണ് രാജ്യത്തിൻറെ വിസ്‌തൃതി.
നിയു
ന്യൂസ്‌ലാന്റിന്റെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന രാജ്യമാണ് നിയു. അതിമനോഹരമായ ഈ രാജ്യത്ത് പക്ഷെ വിനോദസഞ്ചാരം ഒന്നും വളർന്നിട്ടില്ല. ന്യൂസ്‌ലാന്റിൽ നിന്നും ലഭിക്കുന്ന വിദേശ സഹായത്താൽ ആണ് ഈ രാജ്യം കഴിഞ്ഞു പോകുന്നത്. രാജ്യത്തെ മുഴുവൻ ജനസംഖ്യ വെറും 1627 പേരാണ്. വിസ്‌തൃതി 261 കിലോമീറ്ററും.
സൈന്റ്റ് കിറ്റ്സ് ആൻഡ് നെവിസ്
വെസ്റ്റ് ഇൻഡീസിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് രാജ്യത്തിന് ഫെഡറേഷൻ ഓഫ് ക്രിസ്റ്റഫർ ആൻഡ് നെവിസ് എന്നും പറയപ്പെടുന്നു. സെയിന്റ് കിറ്റ്‌സും നേവിസും എന്നി രണ്ടു ദ്വീപുകൾ ചേർന്ന് ഉണ്ടായിരിക്കുന്ന രാജ്യമാണിത്. 54,821 ആണ് ഇവിടത്തെ ജനസംഖ്യ. 261 കിലോമീറ്റർ ആണ് വിസ്തൃതി.
തുവാലു
പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന തുവാലു 3 ദ്വീപുകളും 6 അറ്റോളുകളും ചേർന്ന് ഉണ്ടായ ഒരു രാജ്യമാണ്. തലസ്ഥാനമായ ഫ്യൂണഫുറ്റിയിലാണ് രാജ്യത്തിൻറെ 50 ശതമാനം ആൾക്കാരും താമസിക്കുന്നത്. രാജ്യത്തിൻറെ പ്രധാന വരുമാനം ഡൊമൈൻ നെയിം ആയ .ടിവി യിലൂടെ ആണ്. 11,097 ആണ് രാജ്യത്തിൻറെ ജനസംഖ്യ. രാജ്യത്തിൻറെ മുഴുവൻ വിസ്‌തൃതി 26 കിലോമീറ്റർ ആണ്.
നൗറു
മധ്യ പസിഫിക്കിൽ ആണ് നൗറു സ്ഥിതി ചെയ്യുന്നത്. തെക്ക് പസിഫിക്കിലെ ഏറ്റവും ചെറിയ രാജ്യവും ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ചെറിയ രാജ്യവുമാണ് നൗറു.ഈ രാജ്യത്തിന് തലസ്‌ഥാനമോ പബ്ലിക് ട്രാൻസ്പോർടാഷനോ ഇല്ല. 25 കിലോമീറ്റർ ഉള്ള രാജ്യത്ത് ഓടുന്നത് മുഴുവൻ സ്വകാര്യ വാഹനങ്ങൾ മാത്രമാണ്. ആകെ ജനസംഖ്യ 13,049 ആണ്.
ദി പ്രിൻസിപ്പാലിറ്റി ഓഫ് സെബോർഗ
ഇമ്പിരിയയുടെ വടക്കു പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഈ രാജ്യം ഭരിക്കുന്നത് പ്രിൻസ് മർസെല്ലോ 1 ആണ്. ഈ രാജ്യത്തിന് സ്വന്തമായി പട്ടാളം വരെ ഉണ്ട്. 3 പേർ അടങ്ങുന്ന ഒരു സൈന്യം. ഒരു പ്രതിരോധ മന്ത്രിയും 2 അതിഥി കാവൽക്കാരും. 320 ആൾക്കാരാണ് ഇവിടത്തെ ജനസംഖ്യ. 14 കിലോമീറ്റര് ആണ് വിസ്‌തൃതി.
ദി റിപ്പബ്ലിക്ക് ഓഫ് മോളോസിയ
വെറും 34 പേർ മാത്രമുള്ള ഒരു രാജ്യമാണിത്. അമേരിക്കക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു മൈക്രോനേഷൻ ആണ് റിപ്പബ്ലിക്ക് ഓഫ് മോളോസിയ. 1962 കെവിൻ ബൌ ആണ് ഈ രാജ്യം കണ്ടുപിടിച്ചത്. മോളോസിയയ്ക്ക് സ്വന്തമായി ദേശിയ ഗാനം, ദേശിയ പതാക, ദേശിയ ചിൻഹാം എന്തിനു ഒരു ബഹിരാകാശ പ്രോഗ്രാം വരെയുണ്ട്. 5,300 മീറ്റർ ആണ് ഇതിന്റെ വിസ്തൃതി.
Discussion about this post