ഹോളിവുഡ് സിനിമകളിൽ കാണുന്ന ദാരിദ്ര്യവും ചേരികളും അവിടെ പ്രേക്ഷകർക്കിടയിൽ ജനകീയം ആയി മാറി കഴിഞ്ഞു. അവർക്ക് ആ ജീവിതം ഒരു ദിവസമെങ്കിലും ജീവിക്കണം എന്നാണ് ഇപ്പോൾ ആഗ്രഹം. ഇതിനകം തന്നെ ഈ ആഗ്രഹം വിദേശികളുടെ മനസിനെ പിടിച്ചിരുത്തുകയാണ്. ഇപ്പോൾ അതിനു വഴി ഒരുങ്ങുകയാണ്. ചേരികളിലേ മനുഷ്യരുടെ ജീവിതം ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഈ സ്ലം ഹോട്ടൽ. ഒരു ദിവസത്തേക്ക് 2280 രൂപയാണ് ഇതിന്റെ വില.
ചേരിനിവാസിയായ രവി സൻസിയാണ് ഈ ഹോട്ടൽ ആരംഭിച്ചത്. മുംബൈയിൽ ആണ് ഈ ഹോട്ടൽ ഉള്ളത്. ഒരു കെട്ടിടത്തിന്റെ ഉടമസ്ഥനായ സാൻസി എസി, ടിവി എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങളുള്ള രണ്ട് മുറികൾ വീട്ടിൽ തയ്യാറാക്കിയിട്ടുണ്ട്. ഇവിടം ആ കെട്ടിടത്തിലെ ബാക്കി ഉള്ള റൂമുകളിൽ നിന്നും വ്യത്യസ്തം ആണ്.
https://www.facebook.com/media/set/?set=a.128157584537529&type=3
അവർ അവരുടെ ഫേസ്ബുക് പേജിൽ മുറികളുടെ ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. നന്നായി പെയിന്റ് ചെയ്ത് കഷ്ടിച്ച് ഒരാൾക്ക് മാത്രം നില്ക്കാൻ കഴിയുന്ന ഒരു ചെറിയ മുറി. സ്റ്റേ ഹോസ്റ്റ് ചെയ്യുന്ന കുടുംബങ്ങളുടെ ചിത്രവും അവര് പങ്ക് വച്ചിട്ടുണ്ട്.
Discussion about this post