നമ്മുക്ക് എല്ലാവര്ക്കും മടുപ്പ് ഉണ്ടാകുമ്പോൾ കടന്നു വരുന്ന ഒന്നാണ് ഉറക്കം എന്നത്. പക്ഷെ എല്ലായിടത്തും ഇരുന്നു ഉറങ്ങാൻ നമ്മുക്ക് കഴിയില്ല. ക്ലാസ്സിൽ ഇരുന്നു ഉറങ്ങിയാൽ ടീച്ചറിന്റെ വഴക്ക് കേൾക്കണം ഓഫീസിൽ ഇരുന്നു ഉറങ്ങിയാൽ പണി പോകും. പക്ഷെ ചില വിരുതന്മാർ ഇതൊന്നും വക വയ്ക്കാതെ ഉറങ്ങും. അങ്ങനെ ഒരു കുഞ്ഞു വിരുതിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയികൊണ്ടിരിക്കുന്നത്.
മാൻസി എന്ന കുട്ടിയാണ് ബോർ ആയ ക്ലാസ്സിനെ വക വയ്ക്കാതെ ഉറക്കത്തിലേക്ക് വഴുതി വീണത്. അവളെ പലപ്പോഴായി കൂട്ടുകാരനും ടീച്ചറും ഉണർത്താൻ ശ്രമിച്ചെങ്കിലും അവൾ അതിനു കൂട്ടാക്കിയില്ല. ഇതിനിടയിൽ താൻ ഉറങ്ങുന്ന പൊസിഷൻസ് മൂന്ന് തവണ കുട്ടി മാറ്റിയിരുന്നു. ടീച്ചർ പകർത്തിയ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.
Discussion about this post