പല ആളുകളും നഗ്നരായി കിടന്ന് ഉറങ്ങാൻ ആഗ്രഹം ഉള്ളവർ ആണ്. കാരണം അത് സുഖപ്രദമായ ഒരു കാര്യം ആണ്. ദേഹത്ത് വസ്ത്രം ഉള്ളപ്പോൾ അനുഭവിക്കുന്ന ചൂടൊന്നും സഹിക്കേണ്ട. പക്ഷെ ഇങ്ങനെ ഉറങ്ങുന്നതിനു വളരെ ദോഷമായ പല വശങ്ങളും ഉണ്ട് ചില നല്ല വശങ്ങളുമുണ്ട്.
നഗ്നരായി ഉറങ്ങുന്നപ്പോൾ ഉള്ള നല്ല വശങ്ങൾ
നിങ്ങളെ ഗാഡമായ നിദ്രയിലേക്ക് എത്തിക്കാൻ ഇത് സഹായിക്കുന്നു
6 വിവിധ രാജ്യങ്ങളിൽ നിന്നുള്ള 25 മുതൽ 55 വയസ്സ് പ്രായമുള്ള 1500 പേരിൽ നടത്തിയ സർവേയിൽ പറയുന്നത് 30 ശതമാനം ആൾക്കാർ മാത്രമാണ് നഗ്നരായി ഉറങ്ങുന്നതെന്നാണ്. ബാക്കിയുള്ളവർ എന്തെങ്കിലും ഒരു വസ്ത്രം ധരിച്ച് ഉറങ്ങാൻ ആഗ്രഹിക്കുന്നവർ ആണ്. നഗ്നരായി ഉറങ്ങുന്നത് നമ്മളെ ഗാഢമായ നിദ്രയിൽ എത്തിക്കുകയും രാത്രി കാലങ്ങളിൽ നമ്മൾ ഉറക്കത്തിൽ നിന്നും എഴുനേൽക്കുന്നത് ഒരു പരിധി വരെ തടയാൻ സാധിക്കുന്നു. നഗ്നരായി ഉറങ്ങുന്നത് നമ്മുടെ ശരീരത്തെ ടെമ്പറേച്ചർ മാറ്റാതെ തന്നെ കൂൾ ആക്കുന്നു.
നിങ്ങളുടെ ചർമ്മത്തിന് ഇത് ഗുണകരം ആണ്
ഒരു ദിവസം മുഴുവനും നമ്മുടെ ചർമ്മത്തെ വിവിധ തരത്തിലുള്ള വസ്ത്രങ്ങളാൽ മൂടിയിരിക്കുകയാണ്. രാത്രി നഗ്നരായി ഉറങ്ങുന്നതിലൂടെ പ്രതേകിച്ചു അധികം വിയർക്കുന്ന ശരീര ഭാഗങ്ങൾക്ക് ഓക്സിജൻ ലഭിക്കുന്നു. ഇത് ചർമ്മത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്നും നിങ്ങളെ സഹായിക്കുന്നു.
നിങ്ങളുടെ തലമുടിയെ ആരോഗ്യപരമായി ഇരിക്കാനും സൗന്ദര്യം വർധിപ്പിക്കാനും സഹായിക്കും
വിയർപ്പിന് നിങ്ങടെ മുടിയെ നശിപ്പിക്കാൻ ഉള്ള കഴിവുണ്ട്. പ്രത്യേകിച്ച് അത് ഉണങ്ങുമ്പോൾ അത് ഒരുപാട് ഉപ്പു കണങ്ങൾ നിങ്ങളുടെ മുടിക്കുള്ളിൽ എത്തിക്കുന്നു. ഇത് മുടി തോഴിയാൻ കാരണമാകുന്നു. കൂളർ ആയ ടെമ്പറേച്ചറിൽ ഉറങ്ങുന്നത് നമ്മുടെ മുടിയെ തൊഴിയുന്നതിൽ നിന്നും സഹായിക്കും.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
നഗ്നരായി ഉറങ്ങുന്നത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കാരണം നല്ല രീതിയിലുള്ള ഉറക്കം നിങ്ങടെ ഭാരം കുറയാൻ കാരണമാകും. നഗ്നരായി കിടക്കുമ്പോൾ നമ്മുടെ ശരീരം ഒരു കൂളർ താപനിലയിൽ ആയിരിക്കും. ഇത് നല്ല ഉറക്കത്തിന് മാത്രമല്ല നമ്മുടെ ശരീരത്തിലെ പല കാര്യങ്ങൾക്കും കാരണമാകും.ഇത് ഭാരം കുറയാൻ സഹായിക്കും.
ഇനി നിങ്ങൾ നഗ്നരായി ഉറങ്ങാൻ പാടില്ലാത്ത സന്ദർഭങ്ങൾ ഉണ്ട്.
നിങ്ങൾക്ക് ഉറക്കത്തിൽ നടക്കുന്ന സ്വാഭാവം ഉണ്ടെങ്കിൽ
നിങ്ങൾ ഉറക്കത്തിൽ നടക്കുന്ന സ്വഭാവം ഉള്ള 3 ശതമാനം ആൾക്കാരിൽ ഒരാൾ ആണെങ്കിൽ ഒരിക്കലും നിങ്ങളുടെ വസ്ത്രം ഉപേക്ഷിക്കരുത്. നഗ്നരായി നടക്കുന്ന ആൾകാർ രാത്രി പലപ്പോഴും അവരുടെ അയൽവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. നിനഗലെ പോലീസ് കൊണ്ട് പോകാനും ഇത് മതി.
നിങ്ങളുടേത് ഒരു സെൻസിറ്റീവ് സ്‌കിൻ ആണേൽ
നിങ്ങളുടേത് വളരെ സെൻസിറ്റീവ് ആയിട്ടുള്ള ശരീരം ആണേൽ ഒരിക്കലും നഗ്നരായി ഉറങ്ങരുത്. വസ്ത്രങ്ങൾ ആണ് നിങ്ങളുടെ ശരീരത്തിന് നല്ലത്. കാരണം നഗ്നരായി ഉറങ്ങിയാൽ നിങ്ങൾക്ക് പല തരത്തിലുള്ള അലർജികൾ പിടിപെടാം.
നിങ്ങൾ വളരെ അധികം ഉത്കണ്ഠ ഉള്ള ആൾ ആണെങ്കിൽ
നിങ്ങൾ നഗ്നരായി ഉറങ്ങുമ്പോൾ ആരെങ്കിലും നിങ്ങളുടെ മുറിയിലേക്ക് കയറി വരുമോ അല്ലെങ്കിൽ മറ്റെന്തെങ്കിലും സംഭവിക്കുമോ എന്ന ഉത്കണ്ഠ നിങ്ങൾക്ക് ഉണ്ടെങ്കിൽ നിങ്ങൾ നിങ്ങടെ ശരീരത്തിന് ഓക്സിജൻ കിട്ടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ഇടുക.
Discussion about this post