പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകൾ വ്യത്യസ്തമായ രീതിയിൽ നൽകിയിരിക്കുകയാണ് ശീതൾ മഹാജൻ എന്ന സ്‌ത്രീ. ഇന്ത്യയിലെ സ്ത്രീ സ്കൈഡൈവറായ് ശീതൾ ചിക്കാഗോയിൽ 13000 ഫീറ്റ് ഉയരത്തിൽ നിന്നും ആണ് അദ്ദേഹത്തിന് ആശംസകൾ നേരുന്ന പ്ലക്ക് കാർഡുമായി ചാടിയത്.
https://www.facebook.com/shital.mahajan.7/videos/10217049545609185/
ഇന്നലെയാണ് നരേന്ദ്രമോദി തന്റെ 68 ആം ജന്മദിനം ആഘോഷിച്ചത്. വാരണാസിയിലെ സ്‌കൂൾ കുട്ടികൾക്കൊപ്പം ആണ് അദ്ദേഹം തന്റെ പിറന്നാൾ ആഘോഷിച്ചത്. ഈ സാഹസികതക്ക് ശേഷം ശീതൾ തന്റെ ഫേസ്ബുക് അക്കൗണ്ടിൽ ഒരു വിഡിയോയും പോസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ സിവിലിയൻ അവാർഡായ പദ്‌മശ്രീ ജേതാവാണ് ശീതൾ മഹാജൻ.
Discussion about this post