രസകരമായ കാര്യങ്ങൾ കാരണം എന്നും സോഷ്യൽ മീഡിയയിൽ താരം ആണ് ധോണിയുടെ മകൾ സിവ. മലയാളം പട്ടു പാടിയും സ്റ്റേഡിയത്തിൽ അച്ഛനെ തിരഞ്ഞും ഈ കുട്ടി നമ്മുടെ ഒക്കെ മനം കവർന്നിരുന്നു. ഇപ്പോൾ ഫിറ്റ്നസ് ഗോൾ നൽകി ഇന്റർനെറ്റ് വാസികളുടെ മനസ്സിൽ വീണ്ടും കയറി കൂടിയിരിക്കുകയാണ് സിവ. 3 വയസ്സുകാരി ആദ്യമായി മറിഞ്ഞു കിടന്നു അഭ്യാസം കാണിക്കുന്നത് പകർത്തിയത് ‘അമ്മ സാക്ഷി ആണ്.
https://www.instagram.com/p/Bo86XrgHVkx/?taken-by=zivasinghdhoni006
മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി, ഇംഗ്ലണ്ടിലെ ട്വന്റി -20 ഏകദിന മത്സരങ്ങളിലും 2018 ലെ ഏഷ്യാകപ്പിലും തിളങ്ങാൻ കഴിയാതെ നിൽക്കുകയാണ്. പലപ്പോഴും അദ്ദേഹത്തിന്റെ പ്രകടനം വിമർശനത്തിന് കാരണമാകുന്നു. 2018 ലെ ഏഷ്യാകപ്പ് മത്സരത്തിൽ ധോണി ക്യാപ്റ്റനായി വീണ്ടും തിരിച്ചെത്തിയിരുന്നു.
Discussion about this post