രോഹിത് ഷെട്ടി രൺവീർ സിംഗിനെ നായകനാക്കി ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ആണ് സിംബ. ബോളിവുഡിലെ കാർ പരാതിക്കാരിൽ ഒരാളായ രോഹിത് ഷെട്ടിയുടെ ചിത്രങ്ങൾ മിക്കതും വമ്പൻ ഹിറ്റ് ആണ്. രൺവീർ സിങ് പോലീസ് വേഷത്തിൽ എത്തുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. തെലുങ്കിൽ ജൂനിയർ എൻടിആറിനെ നായകനാക്കി പുരി ജഗനാഥ് ഒരുക്കിയ ടെമ്പർ എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് സിംബ. ടെമ്പർ തെലുങ്കിൽ വമ്പൻ ഹിറ്റ് ആയിരുന്നു. സംഗ്രാം ബലെറാവു എന്ന കഥാപാത്രം ആയി ആണ് രൺവീർ എത്തുന്നത്. ചിത്രത്തിന്റെ ആക്ഷൻ മേക്കിങ് ടീസർ പുറത്തിറങ്ങി.
https://youtu.be/WPX2j6e8S04
കരൺ ജോഹർ, രോഹിത് ഷെട്ടി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സെയ്ഫ് അലി ഖാന്റെ മകൾ സാറ അലി ഖാൻ ആണ് ചിത്രത്തിലെ നായികാ. തെലുങ്കിൽ കാജൽ അഗർവാൾ ചെയ്ത വേഷത്തിൽ ആണ് സാറ എത്തുന്നത്. സോനു സൂദ് ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്. മലയാളിയായ ജോമോൻ ടി ജോണ് ആണ് ഛായാഗ്രാഹകൻ. രോഹിതിന്റെ ഗോൽമാൽ റിട്ടേൺസ് എന്ന ചിത്രത്തിലും ജോമോൻ തന്നെ ആയിരുന്നു ഛായാഗ്രഹണം.
Discussion about this post