പഞ്ചാബിന്റെ ഗുരുദാസ്‌പുർ ജില്ലയിലെ അതിർത്തി പ്രദേശത്ത് ഇപ്പോൾ സിഖ് വിശ്വാസികളുടെ തിരക്കാണ് അനുഭവപ്പെടുന്നത്. മറ്റൊന്നിനുമല്ല അതിർത്തിക്ക് അപ്പുറമുള്ള സിഖ് ദേവാലയത്തിന്റെ ദർശനത്തിനു വേണ്ടിയാണു ഈ തിരക്ക്. ഗുരുദ്വാര കർത്തർപുർ സാഹിബിന്റെ ദേവാലയം സ്ഥിതി ചെയ്യുന്നത് പാകിസ്താനിലെ നാറോവൽ ജില്ലയിലാണ്. ഇന്ത്യൻ ആർമി ഒരുക്കിയ പ്രത്യേക ബൈനോക്കുലറിലുടെ ആണ് വിശ്വാസികൾ ദർശനം നേടുന്നത്.
പഞ്ചാബ് മന്ത്രിമാരിൽ ഒരാളായ നവജോത് സിംഗ് സിധുവിന്റെ പ്രസ്താവനക്ക് ശേഷമാണ് ഇവിടെ ഇത്രയും തിരക്ക് അനുഭവപ്പെട്ടത്. കഴിഞ്ഞ മാസം പാകിസ്ഥാൻ ആർമി മേധാവിയുമായി നടത്തിയ ചർച്ചയിൽ ഗുരു നാനാക്കിന്റെ 550 പിറന്നാളിനോട് അനുബന്ധിച്ച് ക്ഷേത്രത്തിലേക്കുള്ള വഴി തുറന്നു താരം തീരുമാനമായി എന്നായിരുന്നു സിദ്ധു പറഞ്ഞത്. കഴിഞ്ഞ ദിവസം പാകിസ്ഥാൻ വിവരാവകാശ മന്ത്രി ഇന്ത്യക്കാർക്ക് പുണ്യസ്ഥലത്ത് എതാൻ വിസയില്ലാതെയുള്ള ഓപ്പണിങ് ഒരുക്കാൻ ഇമ്രാൻ ഖാൻ സർക്കാർ തയ്യാർ ആണെന് അറിയിച്ചിരുന്നു.
തൽക്കാലം വിശ്വാസികൾക്ക് ബൈനോക്കുലർ വഴി വഴി കണ്ട് ദർശനം നടത്താൻ മാത്രമേ വഴിയുള്ളു. വിശ്വാസികൾക്ക് വെള്ള പെയിന്റ് അടിച്ച ക്ഷേത്രത്തിന്റെ മുകൾ ഭാഗം അത് വഴി ദർശിക്കാൻ കഴിയും. അത് വഴി നോക്കി തൊഴുതും, മന്ത്രങ്ങൾ ജപിച്ചുമാണ് അവർ തനകളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നത്.
Discussion about this post