നിങ്ങൾ ഒരു ഷൂ പ്രേമിയാണോ? എങ്കിൽ ഈ ഷൂവിനെ കുറിച്ച് അറിഞ്ഞാൽ നിങ്ങൾ മൂക്കിൽ വിരൽ വയ്ക്കും. ലോകത്തിലെ ഏറ്റവും ചെലവേറിയ ഷൂ യു.എ.ഇയിൽ പുറത്തിറക്കി 123 കോടിയാണ് ഷൂവിന്റെ വില. ഒൻപത് മാസക്കാലയളവിൽ പാഷൻ ജുവല്ലേഴ്സുമായി സഹകരിച്ച് യുഎഇ ആസ്ഥാനമായ ജഡ ദുബായ് ആണ് ആഡംബര ചെരുപ്പ് രൂപകൽപന ചെയ്തത്.
വിശാലമായ ഡയമണ്ടുകളും യഥാർഥ സ്വർണ്ണത്തിലും സിൽക്കിലുമാണ് ഈ ഷൂ നിർമിച്ചിരിക്കുന്നത്.236 യഥാർത്ഥ വജ്രങ്ങളാൽ ഈ ഷൂസ് സമ്പുഷ്ടമാണ്. 15-കാരറ്റ് തൂക്കമുള്ള ഡി-ഡയമണ്ട് സെൻററാണ് ഈ ഷൂവിന്റെ മറ്റൊരു പ്രത്യേകത.
https://www.instagram.com/p/Bn6bInfH1Td/?taken-by=jadadubai
വ്യാഴാഴ്ച ബുർജ് അൽ അറബിലാണ് ഈ ജോഡികൾ ലോഞ്ച് ചെയ്തത്. ഇതിനു മുൻപ് ലോകത്തെ ഏറ്റവും ചെലവേറിയ പാദരക്ഷ വസ്ത്രനിർമ്മാണ കമ്പനിയായ ഡെബി വൈംഗം നിർമ്മിച്ചതായിരുന്നു.
Discussion about this post