സതാംപ്ടണ്‍: ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഇടയ്ക്കിടെ മഴ വില്ലനായെത്തുന്നുണ്ട്. ദക്ഷിണാഫ്രിക്കയും വെസ്റ്റിന്‍ഡീസും തമ്മിലുള്ളി നിര്‍ണായക മത്സരവും മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. കളിയുടെ തുടക്കത്തില്‍ തന്നെ മഴ പെയ്തതിനാല്‍ മത്സരം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
കളി കാണാന്‍ നിരവധി പേരാണ് എത്തിയിരുന്നത്. മഴ മാറാന്‍ എല്ലാവരും അക്ഷമരായി കാത്തിരിക്കുന്നതിനിടയില്‍ പാകിസ്താന്‍ പേസ് ബൗളറായിരുന്ന ഷുഐബ് അക്തര്‍ ഈ മഴയെക്കുറിച്ച് ഒരു ട്വീറ്റ് ഇട്ടു. റെയ്ന്‍ റെയ്ന്‍ ഗോ എവേ… എന്ന പാട്ടായിരുന്നു അക്തറിന്റെ ട്വീറ്റ്. ഇത് വെസ്റ്റിന്‍ഡീസ്-ദക്ഷിണാഫ്രിക്ക മത്സരവുമായി കൂട്ടിച്ചേര്‍ത്ത് രസകരമായിട്ടാണ് അക്തര്‍ എഴുതിയത്. എന്നാല്‍ ഈ ട്വീറ്റ് കണ്ട ഐ.സി.സിക്ക് വരെ കിളി പോയി. കൈകൂപ്പിയുള്ള സ്മൈലിയാണ് ഇതിന് ഐ.സി.സി മറുപടിയായി നല്‍കിയത്. ‘നമിച്ചു’ എന്ന അര്‍ത്ഥത്തോടെയായിരുന്നു ഇത്.
— ICC Cricket World Cup (@cricketworldcup) June 10, 2019
Discussion about this post