മലയാളത്തിന് പുറമെ അന്യഭാഷായ ചിത്രങ്ങളും സജീവ സാനിധ്യം ആണ് ഷംന കാസിം. പൂർണ എന്ന പേരിൽ ആണ് അവർ അവിടെ അറിയപ്പെടുന്നത്. മലയാളത്തിൽ ലഭിക്കുന്നതിനേക്കാൾ മികച്ച വേഷങ്ങൾ ആണ് അവർക്ക് അവിടെ ലഭിക്കുന്നത്. ഈ ഇടക്ക് സംവിധായകൻ രാം, മിഷ്ക്കിൻ എന്നിവർ പ്രധാന കഥാപാത്രം അവതരിപ്പിച്ച സവരകത്തിയിൽ മികച്ച വേഷം ആണ് അവർ കൈകാര്യം ചെയ്തത്. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും ചെയ്തായിരുന്നു നടി ശ്രദ്ധിക്കപ്പെട്ടിരുന്നത്.
ഇപ്പോൾ ഷംന അഭിനയിച്ച അധുഗോ എന്ന ചിത്രത്തിലെ ടൈറ്റിൽ സോങ് ആണ് വൈറൽ ആകുന്നത്. ഗ്ലാമറസ് ആയി ഷംന എത്തിയ ഗാനം 4 ലക്ഷത്തിലധികം വ്യൂസ് നേടി കഴിഞ്ഞു. രവി ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ടൈറ്റില്‍ സോംഗില്‍ മാത്രമാണ് ഷംന അഭിനയിക്കുന്നത്. വൈറ്റ് ലോംഗ് സ്ലീറ്റ് ഗൗണ്‍ ധരിച്ചാണ് പ്രൊമോയില്‍ ഷംന എത്തുന്നത്. ഷംനയുടെതായി തെലുങ്കില്‍ ശ്രദ്ധിക്കപ്പെട്ട അവുനുവിന്റെ സംവിധായകന്‍ കൂടിയാണ് രവി ബാബു. ഒക്ടോബര്‍ ആറിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സംവിധായകന്‍റെ മകള്‍ റിദ്ദിയാണ് ഈ പ്രൊമോ സോംഗ് പാടിയിരിക്കുന്നത്.
https://www.youtube.com/watch?v=2EFaDDDxcio
മമ്മുക്കയുടെ കുട്ടനാടൻ ബ്ലോഗ് ആണ് ഷംന മലയാളത്തിൽ അവസാനമായി അഭിനയിച്ച ചിത്രം. ചിത്രത്തിൽ ഒരു പോലീസ് ഓഫീസറിന്റെ വേഷത്തിൽ ഷംന തകർത്തു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
Discussion about this post