ശിവസേനയുടെ കോർപറേറ്റർ സഞ്ജയ് പാണ്ടേയുടെ മകൻ നീൽ പാണ്ഡേ തെറ്റായ കാരണങ്ങളാൽ വാർത്തയിൽ നിറയുകയാണ്. സ്വന്തം പിറന്നാളിന് തോക്കിൽ നിന്നും ആകാശത്തേക്ക് വെടി വച്ച് ആഘോഷിച്ചതിനാണ് അദ്ദേഹം വീണ്ടും വാർത്തയിൽ നിറയുന്നത്.
വീഡിയോ നീല പാണ്ഡേയുടെ ജൻമദിനാഘോഷങ്ങളിൽ നിന്നുള്ളത് ആണെന്ന് പറയുന്നു. സോഷ്യൽ മീഡിയയിൽ ഉപയോക്താക്കളിൽ നിന്നും ശരിക്കും വിമർശനം ആണ് ഇ പ്രവർത്തിയിലൂടെ അദ്ദേഹം നേരിടുന്നത്. വീഡിയോയിൽ നീൽ പാണ്ഡെക്ക് ഒരാൾ തോക്ക് കൊണ്ട് കൊടുക്കുന്നത് കാണാൻ സാധിക്കും.അത് മേടിച്ച് ആകാശത്തേക്ക് വെടി വച്ചതിനു ശേഷം ആണ് അയാൾ തിരികെ നൽകുന്നത്.
Spoilt brats of politicians and policemen firing in the air to celebrate Diwali identified @thanecityonline Shiv Sena corporator Sanjay Pande son Neel Pande who fired gun offered by a former police officer son Pranav @ThaneCityPolice @DGPMaharashtra @CMOMaharashtra pic.twitter.com/LwyF3hihLd
— dharmesh thakkar (@newzhit) November 11, 2018
തന്നെയും പിതാവിനെയും അപമാനിക്കാൻ ഉള്ള ശ്രമം ആണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വീഡിയോയിൽ കാണിച്ചിരിക്കുന്ന ഗൺ യഥാർത്ഥത്തിൽ ഒരു കളിപ്പാട്ട തോക്ക് ആണെന്നും ടുതൽ അന്വേഷണത്തിനായി പോലീസിന് അത് സമർപ്പിക്കാൻ തയാറാണെന്നും അയാൾ വ്യക്തമാക്കി.
Discussion about this post