ലോകത്ത് ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു കഥാപാത്രമാണ് ആർതർ കോനൻ ഡോയലിന്റെ ഷെർലക് ഹോംസും ഡോക്ടർ വാട്സണും. അത് കഥകൾ ആയാലും സിനിമ ആയാലും സീരീസ് ആയാലും അങ്ങനെ തന്നെ പോകുന്നു. പക്ഷെ ചരിത്രത്തിൽ ആദ്യം ആയി ഒരുങ്ങുന്ന ഷെർലക് ഹോംസിന്റെ ആക്ഷേപഹാസ്യ ചിത്രമാണ് ഹോംസ് ആൻഡ് വാട്സൺ എന്നത്. ചിത്രത്തിന്റെ പൊട്ടിച്ചിരിപ്പിക്കുന്ന ട്രെയ്‌ലർ ഇന്നലെ പുറത്തിറങ്ങി.
https://youtu.be/v6vePLqeYRo
പൊതുവെ അതീവ ബുദ്ധിമാൻ ആണ് ഷെർലോക്ക്. പക്ഷെ ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ ബുദ്ധിക്ക് പകരം മണ്ടത്തരങ്ങൾ ആണ് കാണിക്കുന്നത്. എതാൻ കോഹൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിൽ ഫെറിൽ ആണ് ഷെർലക് ആയി അഭിനയിക്കുന്നത്. ജോണ് സി റെയ്‌ലി ഡോക്ടർ വാട്സന്റെ വേഷത്തിലും എത്തുന്നു
Discussion about this post