നിങ്ങൾ ഇപ്പോഴും ശശി തരൂർ ഇന്നലെ കൊണ്ട് വന്ന ‘Floccinaucinihilipilification’ എന്ന വാക്ക് എങ്ങനെ ഉച്ചരിക്കും എന്ന് ആലോചിച്ച് ഇരിക്കുക ആണെങ്കിൽ നിങ്ങൾക്ക് അടുത്തൊരു വാർത്ത കൂടി വന്നിട്ടുണ്ട്. പുതിയ ട്വീറ്റിൽ ഇന്നലത്തെ വലിയ വാക്കിനു ക്ഷമ ചോദിച്ചു കൊണ്ടാണ് അദ്ദേഹം അടുത്ത വലിയ വാക്കുമായി എത്തിയത്.
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് തമാശരൂപേണ മാപ്പ് പറഞ്ഞ പുതിയ ട്വീറ്റിലാണ് ഈ വാക്ക് ഉള്ളത്. “എന്റെ ഇന്നലത്തെ ട്വീറ്റുകളിൽ ഒന്ന് ആർക്കെങ്കിലും hippopotomonstrosesquipedaliophobia ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം.ഈ വാക്കിന്റെ അർഥം നോക്കാൻ ബുദ്ധിമുട്ടേണ്ട: നീണ്ട വാക്കുകളുടെ ഭയം വിവരിക്കുന്ന ഒരു പദമാണ് ഇത്” എന്നതാണ് അദ്ദേഹത്തിന്റെ പുതിയ ട്വീറ്റ്.
https://twitter.com/ShashiTharoor/status/1050244439099101184
പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തിൽ പാരഡോക്സിക്കൽ എന്ന വാക്കിനേക്കാൾ വലുതായി ഒന്നും തന്നെ കാണില്ല എന്നും അദ്ദേഹം പുതിയ ട്വീറ്റിൽ പറയുന്നു.
https://twitter.com/ShashiTharoor/status/1049902933377208320
തരൂർ അഥവാ വാക്കുകളുടെ മനുഷ്യൻ എന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പുതിയ പുതിയ വാക്കുകൾ പഠിപ്പിക്കുകയാണ്.
Discussion about this post