വിനായക ചതുർത്ഥിയോട് അനുബന്ധിച്ച ഷാരൂഖ് പോസ്റ്റ് ചെയ്ത ഗണപതിയുടെ ചിത്രത്തിനെതിരെ മതസ്പർദ്ധ പരത്തുന്ന കമ്മെന്റുകളുമായി മതഭ്രാന്തന്മാർ. ഷാരൂഖിന്റെ മകൻ ഗണപതി വിഗ്രഹത്തിനു മുന്നിൽ കൈകൂപ്പി ഇരിക്കുന്ന ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.
ഗണപതി ഞങ്ങളുടേതാണ് അതിൽ മുസ്ലിം ആയ നിങ്ങൾക്ക് എന്ത് കാര്യം എന്നും നിങ്ങൾ മുസ്ലിമുകൾക്ക് അപമാനം ആണെന്നും അദ്ദേഹത്തിന്റെ പോസ്റ്റിനടിയിൽ കമെന്റുകൾ വന്നു.
ജാതിഭേദമില്ലാതെ എല്ലാ ഇന്ത്യന്‍ ഫെസ്റ്റിവലുകളും ആഘോഷിക്കുന്ന ഷാരൂഖിനെ അനുമോദിക്കുന്ന കമന്റുകളോടെ താരത്തിന്റെ ആരാധകര്‍ മുന്നോട്ടു വന്നു. അബ്രാമിന്റെ ഗണപതി പപ്പാ വീട്ടിലെത്തി എന്നായിരുന്നു അദ്ദേഹം ഇട്ട പോസ്റ്റിന്റെ ക്യാപ്ഷൻ.
ഗണപതി മഹാരാഷ്ട്രക്കാരുടെ ദൈവം ആണെന്ന് അതുകൊണ്ട് തന്നെ ഷാരൂഖ് അതിനെ ആരാധിക്കുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹത്തിന്റെ ഭാര്യ ഗൗരി ഹിന്ദു ആണെന്നുമുല്ല പിന്തുണയുമായി ശബാന ആസ്മിയും രംഗത്ത് വന്നു.
Discussion about this post