ഇപ്പോൾ ഒരു വൈറൽ ആകുന്ന വിഡിയോയിൽ ഒരു ചൈനീസ് വനിത സ്രാവുകൾക്ക് തീറ്റ കൊടുക്കുന്നതിനിടക്ക് ടാങ്കിൽ വീഴുകയും അതിനു ശേഷം അതിവേഗം തന്നെ പരിക്കുകൾ ഒന്നും ഏൽക്കാതെ രക്ഷപെടുത്തുന്നതും ആണ്.
കിഴക്കൻ ചൈനയിലെ ജിയാക്സിംഗ് ജില്ലയിലെ ഒരുമാളിൽ നടന്നുകൊണ്ടിരുന്ന ഒരു യുവതിയാണ് അബദ്ധത്തിൽ ടാങ്കിന്റെ തുറന്ന ഭാഗത്തോട് കൂടി അകത്തേക്ക് വീണത്. സ്രാവുകൾക്ക് ഭക്ഷണം കൊടുക്കാൻ തുറന്ന വിടവ് ആയിരുന്നു അത്. അടുത്തൂടെ പോയവർ ആണ് അതിവേഗം അവരെ രക്ഷിച്ചത്. അപ്പോഴും അവരുടെ ചുറ്റും സ്രാവുകൾ ചുറ്റുന്നുണ്ടായിരുന്നു.
ഈ ടാങ്കിലെ സ്രാവുകൾ ചെറുപ്പമായിരുന്നുവെന്നും അവ അപകടകാരികൾ അല്ലെന്നും അവിടത്തെ ജീവനക്കാർ അറിയിച്ചു. സ്‌ത്രീ വീണ സമയത് മാള് തുറന്നിരുന്നില്ല. അവക്ക് ഭക്ഷണം കൊടുക്കാൻ ഉള്ള സമയം ആയിരുന്നു.
Discussion about this post