ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫിൽ ഒരു ദ്വീപ് തുറമുഖത്തുണ്ടായ സ്രാവ് അക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സെപ്റ്റംബറിൽ രണ്ട് വിനോദസഞ്ചാരികളാണ് ഇതിനു മുൻപ് ആക്രമണത്തിന് ഇര ആയത്. അന്താരാഷ്ട്രതലത്തിൽ പേരുകേട്ട അവധിക്കാല സ്ഥലത്ത് നടക്കുന്ന അപകടത്തെക്കുറിച്ച് അധികൃതർ വിശദമായി പഠിച്ചു വരുകയാണ്.
തിങ്കളാഴ്ച പുലർച്ചെ ക്വീൻസ്ലാൻഡിലെ ആറീലി ബീച്ചിൽ നിന്ന് പത്ത് സുഹൃത്തുക്കൾക്കൊപ്പം ആണ് അയാൾ വാടകക്കെടുത്ത ക്രൂയിസിൽ വിറ്റ്സൺഡേ ദ്വീപുകൾ വഴി അഞ്ചു ദിവസത്തെ യാത്രക്കായി പുറപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഒരു സ്ത്രീയെ തിരികെ കയറ്റാൻ വേണ്ടി വെള്ളത്തിൽ ഇറങ്ങിയപ്പോ ആണ് ആക്രമിക്കപ്പെട്ടത്.
Discussion about this post