ലെെംഗീകത (സെക്സ് ) ഈ വിഷയത്തില്‍ ഇന്ന് പുരുഷന്‍മാര്‍ക്കിടയിലും ഒരുപോലെ സ്ത്രീകള്‍ക്കിടയിലും നിരവധി സംശയങ്ങളും പരിഭവങ്ങളും നിലനില്‍ക്കുന്നു. ഇതില്‍ പുരുഷന്‍ മാര്‍ക്കിടയിലെ ഒരു പ്രധാന ഉത്തരം ലഭിക്കാത്ത ചോദ്യമാണ് പുരുഷ ലെെംഗിക അവയത്തിന്‍റെ വലിപ്പം സംബന്ധിച്ചുള്ള പരിഭവങ്ങള്‍. ഒരു ഉത്തരം ലഭിക്കാതെ പല പുരുഷന്‍ മാരും ഈ വിഷയത്തില്‍ വിഷമചിത്തരാണ്. പുരുഷ ലെെംഗിക അവയത്തിന് വലിപ്പം കുറവാണെന്ന ചിന്താഗതിയുമായി ഇവര്‍ നാളുകള്‍ തളളി നീക്കുന്നു. ചില സ്ത്രീകള്‍ക്കും ഇതേ പാതയില്‍ ചിന്തിക്കുന്നു എന്നതും ഒരു വസ് തുതയാണ്. പ്രത്യേകിച്ച് പോണ്‍സെെറ്റുകളിലും മറ്റും അസാധാരണമായ സെക്ഷ്യല്‍ ആക്ടിവിറ്റീസ് കണ്ട് ഇതാണ് ലെെംഗീകത (സെക്സ്) എന്ന് ചിന്തിക്കുന്നവര്‍ക്കാണ് ഈ പ്രശ് നങ്ങള്‍ ഒരു കളളിമുള്‍ ചെടിപോലെ മനസില്‍ പടര്‍ന്ന് കയറിയിരിക്കുന്നത്.
ഈ ചിന്താഗതി വലിയ ദാന്പത്യ പരാജയങ്ങളിലേക്കാണ് പിന്നീട് കാെണ്ടുചെന്നെത്തിക്കുന്നത്. ബന്ധം വേര്‍പിരിയുന്നതിന് വരെ ഇത് കാരണമാകാറുണ്ട് എന്നത് മറയില്ലാത്ത വസ്തുതയാണ്. പക്ഷേ ഭാര്യാഭര്‍ത്താക്കന്‍മാര്‍ പലരും കാരണം ഇതാണെന്ന് തുറന്ന് പറയാറില്ല എന്നതാണ് സത്യം. ഈ കാര്യം മനസില്‍ വെച്ചുകൊണ്ട് പിരിയാന്‍ മറ്റ് കാരണങ്ങളും കണ്ടെത്തും. ഇത് തികച്ചും ദുംഖകരമാണ്. ലെെംഗീകതയില്‍ പുരുഷ ലെെംഗിക അവയവത്തിന് വലിയ പ്രാധാന്യമുണ്ട് എന്നത് വ്യക്തമാണ്. പക്ഷേ ചിലര്‍ അപക്വചടുലമായ ചില ചിന്താഗതികള്‍ മനസില്‍ ഇട്ട് ലാളിച്ച് ഡിവോഴ് സ് ( ബന്ധം വേര്‍പിരിയല്‍ ) ദാന്പത്യത്തില്‍ കവിഞ്ഞ ലെെംഗിക ബന്ധം ( എക് സ് ട്രാ മാരിറ്റല്‍ ലെെഫ് ) തുടങ്ങിയ അപകടകരമായ അവസ്ഥയിലേക്കാണ് ഇന്ന് പടിവെച്ച് കേറുന്നത്. അതിന്‍റെ പരിണതഫലമാണ് ഇന്ന് കാണുന്ന കൊലപാതകങ്ങളും ബലാല്‍ സംഘവും എല്ലാം. പോണ്‍ സെെറ്റുകളുടെ വന്‍ സ്വീകാര്യതയാണ് ഇതിനെല്ലാം പ്രഥമ കാരണമെന്ന് പറയാതിരിക്കാന്‍ കഴിയില്ല.
ലെെംഗീകതയില്‍ പുരുഷ ലിംഗത്തിന് വലിയ സ്ഥാനമാണ് ഉളളത് എന്ന കാര്യം മറച്ചു വെയ്ക്കുന്നില്ല. അതിനാല്‍ തന്നെ ലെെംഗീകതയില്‍ ലിംഗത്തിന്‍റെ വലിപ്പം എന്ന കാര്യത്തെക്കുറിച്ച് ഏവരും അറിഞ്ഞിരിക്കേണ്ടത് അത്യാന്ത പേക്ഷിതമാണ്. പുരുഷന്‍റെ ലിംഗം സാധാരണ ഉദ്ധരിക്കുന്ന സമയത്ത് 4 മുതല്‍ 9 ഇഞ്ച് വരെയാണ് ഉണ്ടാകാറുളളത്. ലിംഗ വലിപ്പം പലരിലും വ്യത്യാസപ്പെട്ടായിരിക്കും . അതവരുടെ ഹോര്‍മോണ്‍ പ്രവര്‍ത്തനം, ജീനുകള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതില്‍ ഏതെങ്കിലും ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് ലിംഗവലിപ്പത്തെയും ബാധിക്കുന്നത്. അതായത് ചില ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ , ജനിതക രോഗങ്ങള്‍ ഇവയെല്ലാമാണ് പുരുഷലിംഗത്തിന്‍റെ വളര്‍ച്ചക്കുറവിന് കാരണമാകുന്നത്.
സാധാരണയായി ഒരു പുരുഷനും സ്തീയും തമ്മില്‍ ലെെംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മിനിമം 4 ഇഞ്ച് ധാരാളമാണ് എന്ന് മനസിലാക്കുക. അല്ലാതെ ഇത് ലഭ്യമായിട്ടും വലിപ്പക്കുറവ് എന്ന് പറഞ്ഞ് ദുംഖിക്കുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ല. ഇത് നിങ്ങള്‍ മനസിലാക്കണമെങ്കില്‍ സ് ത്രീയുടെ ലെെംഗീക അവയവത്തെക്കുറിച്ച് നിങ്ങള്‍ കൂടുതല്‍ അവബോധരാകേണ്ടതുണ്ട്. സ് ത്രീകളുടെ യോനി നാളത്തെക്കുറിച്ച് മനസിലാക്കി കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ ലിംഗ വലിപ്പത്തെക്കുറിച്ച് പരാതിപ്പെടുകയില്ല.
സ് ത്രീയുടെ ലെെംഗീക അവയവമായ യോനി (ജനനേന്ദ്രിയം) സുഷിരത്തില്‍ നിന്ന് ആരംഭിച്ച് ഗര്‍ഭാശയത്തിലാണ് എത്തിച്ചേരുന്നതെന്ന് നമേവര്‍ക്കും അറിവ് ഉള്ള കാര്യമാണ്. ഇത് ശരിക്കും ഒരു കുടലാണ്. യോനിയുടെ ഇലാസ്തികത (വലുതാകാനുളള കഴിവ് ) എത്ര വേണമെങ്കിലും വികസിക്കാനുളള കഴിവ് ഒരു അസാധാരണമായ പ്രത്യേകതയാണ്. എല്ലാവരും ധരിച്ചിരിക്കുന്നത് ഈ യോനിയാണ് പുരുഷന്‍റെ ലിംഗം പോലെ സ്ത്രീയുടെ ജനനേന്ദ്രിയമെന്നും ഈ യോനിയില്‍ ലിംഗം പ്രവേശിക്കുന്നതിന്‍റെ അളവ് അനുസരിച്ചാണ് സ് ത്രീകള്‍ക്ക് ലെെംഗീകസുഖം ലഭിക്കുന്നത് എന്നുമൊക്കെയാണ്. എന്നാല്‍ ഇത് തെറ്റായ ഒരു ധാരണയാണ് എന്ന് പറയേണ്ടിയിരിക്കുന്നു.
യാഥാര്‍ത്ഥത്തില്‍ സ് ത്രീക്ക് ലെെംഗീക സുഖം പകര്‍ന്ന് നല്‍കുന്നത് യോനിയല്ല. യോനിയില്‍ തന്നെ സ്ഥിതി ചെയ്യുന്ന കൃസരി (ഭയശ് നിക ) എന്ന ഭാഗമാണ് സ് ത്രീക്ക് ലെെംഗീക അനുഭൂതി പകര്‍ന്ന് നല്‍കുന്നത്. പുരുഷ ലിംഗം പോലെ തന്നെയാണ് സ് ത്രീക്ക് കൃസരി. ഇത് ശരീരത്തില്‍ ഉളളിലേക്കാണ് സ്ഥിതിചെയ്യുന്നത്. യോനിസുഷിരം ആരംഭിക്കുന്ന ഇടത്ത് തന്നെയാണ് ഈ കൃസരിയുടെ സ്ഥാനം. പുരുഷന്‍റെ ലിംഗം പോലെ തന്നെ കൃസരിയിലും നിരവധി ഞരന്പുകളാണ് ഉളളത് . ഏകദേശം 8000 ത്തോളം നാഡീ ഞരന്പുകളുടെ സംഗമ സ്ഥാനമാണ് കൃസരി. അതുകൊണ്ട് ഈ കൃസരിയില്‍ ഉണ്ടാകുന്ന ചെറിയ സ് പര്‍ശനം മതി സ് ത്രീക്ക് ലെെംഗീക അനുഭൂതി ലഭിക്കാന്‍. ലെെംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്പോള്‍ പുരുഷലിംഗം ഉദ്ധരിക്കുന്നത് പോലെ സ് ത്രീകളുടെ കൃസരിയും വികസിക്കും.
ലെെംഗീകതയുടെ ശാസ് ത്രീയ വശമാണ് ഇവിടെ വിശദീകരിച്ചത്. ഇതില്‍ നിന്ന് സരസമായി ഇതിനെ വ്യക്തമാക്കുന്പോള്‍ നമ്മുടെ മുന്നില്‍ തെളിയുന്ന ചിത്രമെന്നത് യോനിയല്ല സ് ത്രീക്ക് ലെെംഗീക സുഖം നല്‍കുന്നതെന്നും കൃസരിയെന്ന ഭാഗമാണ് ഈ ധര്‍മ്മം നിര്‍വ്വഹിക്കുന്നത് എന്നുമാണ്. അതായത് ഇത്തിരികൂടി ലളിതമാക്കി പറയുകയാണെങ്കില്‍ ലിംഗത്തിന്‍റെ അമിതമായ വലിപ്പം കൊണ്ട് യാതൊരു കാര്യവും ഇല്ല എന്ന വസ് തുതയാണ് നിങ്ങള്‍ മനസിലാക്കേണ്ടത്. പുരുഷന്‍റെ ലെെംഗീക അവയവമായ ലിംഗം സ് ത്രീക്ക് ലെെംഗീക സുഖം നല്‍കുന്ന കൃസരിയില്‍ ചെന്ന് സ് പര്‍ശിക്കാന്‍ സാധിക്കുന്ന വിധമുള്ള ലിംഗവലിപ്പമേ ഒരു പുരുഷന് ആവശ്യമുള്ളു എന്ന നഗ്നസത്യം ഇനിയെങ്കിലും നിങ്ങള്‍ മനസിലാക്കുക.
സ് ത്രീയുടെ യോനീസുഷിരം ആരംഭിക്കുന്ന ഇടത്ത് തന്നെ കാണപ്പെടുന്ന സ് ത്രീക്ക് ലെെംഗീക സുഖം പ്രധാനം ചെയ്യുന്ന കൃസരിയെ സ് പര്‍ശിക്കാന്‍ മിനിമം ലിംഗത്തിന് 4 ഇഞ്ച് വലിപ്പം മതിയെന്നത് സുവ്യക്തമാണ്. പിന്നീട് നിങ്ങള്‍ മനസിലാക്കേണ്ടത് യോനീ നാളത്തിന് സ് പര്‍ശന ശേഷി കുറവാണ് എന്നതാണ്. ഇതിന്‍റെ ധര്‍മ്മമെന്നത് ബീജത്തെ ഗര്‍ഭാശയത്തില്‍ എത്തിക്കുക എന്നത് മാത്രമാണ്. ലിംഗം പരിധിയില്‍ കവിഞ്ഞ് യോനിക്കുള്ളില്‍ പ്രവേശിച്ചത് കൊണ്ട് സ് ത്രീക്ക് യാതൊരു ലെെംഗീക സുഖവും ലഭിക്കില്ല. കാരണം യോനിയെന്നത് പൊള്ളയായ എത്രവേണമെങ്കിലും വികസിക്കാന്‍ സാധിക്കുന്ന ഒരു കുടല്‍ മാത്രമാണ്. ലിംഗം യോനിക്കുള്ളിലൂടെ കടന്ന് ഗര്‍ഭാശയം വരെ എത്തിയാലും സ് ത്രീക്ക് യാതൊരു ഫീലിങ്ങ് ( വികാരവും) ഉണ്ടാകില്ലെന്ന് അറിയുക. മനസിലാക്കുക നിങ്ങളുടെ കുട്ടിയെ വരെ ഗര്‍ഭാശയത്തില്‍ നിന്ന് യോനീ നാളം വഴി പുറത്തെത്തിക്കുന്നത് ഈ അവയവമാണ് എന്ന് നിങ്ങള്‍ മനസിലാക്കുക.
അതുകൊണ്ടുതന്നെ കൃസരിയാണ് സ് ത്രീയുടെ ലെെംഗീക അനുഭൂതി നല്‍കുന്ന ഇടം (ഹോട്ട് സ് പോട്ട് ) എന്ന് നിങ്ങള്‍ അറിഞ്ഞാല്‍ ലിംഗവലിപ്പം സംബന്ധമായ നിങ്ങളുടെ എല്ലാ സന്ദേഹങ്ങളും ദൂരീകരിക്കപ്പെടുമെന്നതില്‍ സംശയമില്ല. ഈ അറിവ് നമേവരും പ്രധാനമായ ഒരു മാനുഷിക പ്രശ് നമായിക്കണ്ട് ഹൃദയവിശാലതയോടെ ഈ കാര്യങ്ങള്‍ മനസിലാക്കേണ്ടത് സുപ്രധാനമായ ഒരു വിഷയമാണ്. ഇന്ന് പുരുഷന്‍മാരും സ് ത്രീകളും ഈ കാര്യം മറച്ചുവെച്ച് കൊണ്ട് മറ്റ് പല കുറ്റങ്ങളും കണ്ടെത്തി തന്‍റെ ദാന്പത്യബന്ധം തകര്‍ത്ത് തരിപ്പണമാക്കുകയാണ്. പോണ്‍ സെെറ്റുകളാണ് ഈ സാമൂഹ്യപ്രശ്നം സൃഷ്ടിക്കുന്നതില്‍ പ്രഥമ കാരണമെന്ന് സുശക്തം പറയാം. പുരുഷന്‍മാരിലും സ് ത്രീകളിലുമുളള ലിംഗവലിപ്പം സംബന്ധിയായ ഈ തെറ്റിദ്ധാരണ അപ്പാടെ പിഴുതെറിയേണ്ടത് സമൂഹ്യ ബന്ധവും കൂടാതെ ദാന്പത്യ ബന്ധവും പച്ചപിടിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമാണ്.
മുകളില്‍ പറഞ്ഞപ്രകാരം ലിംഗവലിപ്പം മിനിമം 4 ഇഞ്ചെങ്കിലും ഇല്ലെങ്കിലാണ് പൊതുവായി ഈ പ്രശ് നം സൃഷ്ടിക്കപ്പെടുന്നത്. ഇത് ജനിതക രോഗങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടോ ആണ് ഉണ്ടാകുന്നത്. ഇപ്പറഞ്ഞ വിധമുളള ലിംഗം വലിപ്പം കുറഞ്ഞ ( 4 ഇഞ്ചില്‍) വര്‍ 10 ശതമാനത്തോളമേ ഉണ്ടാകാന്‍ സാധ്യതയുള്ളതായാണ് പഠനങ്ങള്‍ പറയുന്നത്. പുരുഷലിംഗപരമായി ഇത്തരത്തിലുള്ള അസുഖമുളളവര്‍ ഒരിക്കലും ലിംഗവലിപ്പം വര്‍ദ്ധിപ്പിക്കുന്നതിനായുളള മരുന്നുകളോ മറ്റ് സാധനങ്ങളോ ഒാണ്‍ലെെനായോ അല്ലെങ്കില്‍ മറ്റുവിധേനയോ വാങ്ങി ഉപയോഗിക്കാന്‍ പാടുളളതല്ല. വിദഗ് ധനായ സെകജ്സോളജിസ്റ്റിനെ സമീപിക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. അദ്ദേഹം നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ നിങ്ങള്‍ക്ക് ധെെര്യപൂര്‍വ്വം ഉപയോഗിക്കാം എന്നതില്‍ മറുവാക്കില്ല. ചിലപ്പോള്‍ അദ്ദേഹം ഈ പ്രശ് നം പരിഹരിക്കുന്നതിന് ഒരു ശസ്ത്രക്രിയ (സര്‍ജറി) നിര്‍ദ്ദേശിച്ചേക്കാം. വിദ ഗ് ദനായ സെെക് സോളജിസ്റ്റ് നിര്‍ദ്ദേശിക്കന്നത് പോലെ നിങ്ങള്‍ ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ പ്രശ് നം പരിഹരിക്കപ്പെടുമെന്ന് നിസംശയം പറയാം .
Discussion about this post