ഗര്‍ഭസമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമോ എന്നുള്ളത് എല്ലാ പങ്കാളികളുടെയും സംശയമാണ്. ഗര്‍ഭ കാലത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള താല്‍പര്യം ഉണ്ടായാലും പലതരം ആശങ്കകള്‍ കാരണം ഇതില്‍ നിന്നും അകന്നു നില്‍ക്കുകയാണ് എല്ലാ പങ്കാളികളും. ഗര്‍ഭകാലഘട്ടത്തിന്റെ ആദ്യത്തെ മൂന്ന് മാസവും അവസാന മൂന്നു മാസവും സെക്‌സ് ഒഴിവാക്കുക. ആദ്യത്തെ മൂന്ന് മാസം അബോര്‍ഷന്‍ ഉള്ള സാധ്യത കൂടുതല്‍ ആണ്. ഇതിനിടയില്‍ ഉള്ള സമയം ആരോഗ്യപരമായ സെക്‌സില്‍ ഏര്‍പ്പെടാം.
ഗര്‍ഭ കാലത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഗര്‍ഭച്ഛിദ്രത്തിന് കാരണമാകില്ല. വാസ്തവത്തില്‍ രതിമൂര്‍ച്ഛ മൂലമുണ്ടാകുന്ന സങ്കോചം പ്രസവമുമായി ബന്ധപ്പെട്ടുണ്ടാകുന്ന സങ്കോചത്തില്‍ നിന്നും വ്യത്യസ്തമാണ്. അപകട സാധ്യത ഇല്ലാത്ത ഗര്‍ഭധാരണമാണന്ന് ഡോക്ടറെ കണ്ട് ഉറപ്പ് നേടുക. ഗര്‍ഭകാലത്തു ശരീരത്തിന്റെ പ്രതിരോധശേഷി കുറവായിരിക്കും. ഈ സമയത്ത് അണുബാധയ്ക്കു സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ ലൈംഗിക ശുചിത്വം വളരെ ആവശ്യമാണ്.
ലിംഗവും യോനിയും എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിക്കുക. എന്തെകിലും ഗുഹ്യരോഗങ്ങള്‍ ഉണ്ടായാല്‍ ഒരു കാരണവശാലും ബന്ധപ്പെടതിരിക്കുക.ഗര്‍ഭാവസ്ഥയുടെ വിവിധ ഘട്ടങ്ങളില്‍ ഹോര്‍മോണുകളില്‍ വ്യതിയാനും ഉണ്ടാകാറുണ്ട്. അതിനനുസരിച്ച് ലൈംഗിക തൃഷ്ണയിലും മാറ്റം ഉണ്ടാകാം ആദ്യമായി ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ക്ക് ആദ്യ മൂന്ന് മാസങ്ങള്‍ വളരെ ആയാസകരമായി തോന്നും. രാവിലെയുള്ള ഛര്‍ദ്ദി, ഇടയ്ക്കിടെയുള്ള ബാത്റൂമില്‍ പോകല്‍, വേദന എന്നിവയെല്ലാം ഇതിന് കാരണമാണ്. എന്നാല്‍ പിന്നീടുള്ള മൂന്ന് മാസക്കാലയളവില്‍ കാര്യങ്ങളെല്ലാം നിയന്ത്രണത്തിലായിരിക്കും.
ഇക്കാലയളവില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള താല്‍പര്യം സ്ത്രീകളിലുണ്ടാകാറുണ്ട്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉള്ളവരും ഗര്‍ഭാശയ സംബദ്ധമായ രോഗങ്ങള്‍ ഉള്ളവരും ഗര്‍ഭകാലത്തെ സെക്‌സ് ഒഴിവാക്കുക. ഇത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിക്കുന്നു. ലൈംഗിക ബന്ധം ഒഴിവാക്കിയാലും ഓറല്‍ സെക്‌സ് പോലെയുള്ളവ പരീഷിക്കിക്കാവുന്നതാണ്. പങ്കാളിക്കു വേണ്ടുന്ന സ്‌നേഹവും പരിചരണവും നല്‍കുക. പങ്കാളിയുടെ സ്‌നേഹപൂര്‍ണമായ പിന്തുണ മാനസികവും ശരീരികവുമായ അസ്വസ്ഥകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
Discussion about this post