ഐ ടച്ച് മൈസെൽഫ് പ്രോജെക്റ്റിന്റെ ഭാഗമായി ഒൻപത് സെക്കന്റ് വിഡിയോയിൽ നഗ്നയായി അഭിനയിച്ച് ടെന്നീസ് ഇതിഹാസം സെറീന വില്യംസ്. സ്തനാർബുദത്തെക്കുറിച്ച് ബോധവത്കരണം നടത്താൻ വേണ്ടിയാണു അവർ വിഡിയോയിൽ നഗ്നയായി എത്തുന്നത്. 1991 ലെ സ്മാഷ് ഡാവിൻലസിന്റെ “ഐ ടച്ച് മൈസെൽഫ് എന്ന ഗാനത്തിന്റെ വരികളും വിഡിയോയിൽ അവർ പാടുന്നുണ്ട്.
ഒക്ടോബറാണ് സ്തനാർബുദ ബോധവത്ക്കരണ മാസമായി ആചരിക്കുന്നത്. അതിന്റെ ഭാഗമായി ആണ് ഐ ടച്ച് മൈസെൽഫുമായി ചേർന്ന് സെറീന ബോധവൽക്കരണത്തിന് ഇറങ്ങിയത്. സെറീന ആലപിക്കുന്ന ഗാനം യഥാർത്ഥത്തിൽ ആലപിച്ച ഗായിക സ്തനാർബുദം കാരണമാണ് മരണപ്പെട്ടത്.
ഈ പാട്ട് സ്ത്രീകളുടെ ഉള്ളിൽ അർബുദത്തെ കുറിച്ച് ഒരു സ്മരണയുണ്ടാക്കും എന്ന് ഇതിനു പിന്നിലുള്ളവർ പറയുന്നു. സ്തനാർബുദം പരിശോധിക്കാൻ ഇത് അവരെ സഹായിക്കും എന്നും പറയുന്നുണ്ട് അവർ. 2014 ൽ ആണ് പ്രശസ്ത ബ്രാ നിർമാണ കമ്പനിക്കൊപ്പം ചേർന്ന് ഐ ടച്ച് മൈസെൽഫ് പ്രൊജക്റ്റ് ആരംഭിച്ചത്.
Discussion about this post