വിജയ് സേതുപതിയെ നായകനാക്കി ബാലാജി ധാരണീധരൻ സംവിധാനം ചെയ്യുന്ന ചിത്രം ആണ് സീതാകാതി. വിജയ് സേതുപതി ഇരട്ട വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയാണ് ചിത്രത്തിന് ഉള്ളത്. ഒരു ചെറുപ്പക്കാരന്റെ വേഷത്തിലും വയസായ വേഷത്തിലും ആണ് വിജയ് എത്തുന്നത്. വയസായ വേഷത്തിലുള്ള ലൂക്കുകൾ പുറത്തിറങ്ങിയിരുന്നു. ഇപ്പോൾ വിജയ് എങ്ങനെ വയസ്സൻ കഥാപാത്രത്തിലേക്ക് മാറി എന്ന് കാണിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നത്.
സംവിധായകന്‍ ജെ മഹേന്ദ്രനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അര്‍ച്ചനയാണ് വിജയ് സേതുപതിയുടെ ഭാര്യാ വേഷത്തിലെത്തുന്നത്. 96 എന്ന ചിത്രത്തിൽ സംഗീതം ഒരുക്കിയ മലയാളി ഗോവിന്ദ് വസന്ത ആണ് ഇതിനു സംഗീതം ഒരുക്കിയിരിക്കുന്നത്.
Discussion about this post