40 വർഷം മുൻപ് കൊല്ലപ്പെട്ട മനുഷ്യന്റെ ശരീരം കണ്ടെത്തി അതും വിചിത്രമായ ഒരു രീതിയിൽ. അയാളുടെ വയറ്റിൽ ഉണ്ടായിരുന്ന വിത്ത് ഒരു മരമായി വളർന്നതിനു ശേഷം ആണ് അയാളെ കണ്ടെത്താൻ കഴിഞ്ഞത്. 1974 ലാണ് അഹ്മദ് ഹെർഗുനർ ഗ്രീക്ക് സിപ്രോട്ടുകൾക്കും തുർക്കി സിപ്യെയോട്ടുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പക്ഷെ അദ്ദേഹത്തിന്റെ ശരീരം അന്ന് കണ്ടെത്തിയിരുന്നില്ല. യുദ്ധത്തിൽ 2000 ലധികം ഗ്രീക്ക്, തുർക്കി ആൾക്കാർ കാണാതായിരുന്നു.
ആ പ്രദേശത്തിന് അസാധാരണമായി ഒരു മരം വളർന്നത് കാരണം ആണ് അയാളുടെ ശരീരം കണ്ടെത്താൻ കഴിഞ്ഞത്. അഹ്മത്തും മറ്റ് മൂന്നുപേരും ഒരു ഗുഹയിൽ എറിയപ്പെടുകയായിരുന്നു. ഒരു സ്ഫോടനത്തിൽ അവർ അവിടെ വച്ച് കൊല്ലപ്പെടുകയും ചെയ്തു. ഗുഹയുടെ ഒരു ഭാഗം സ്‌ഫോടനത്തിൽ അടർന്നു പോവുകയും ഇത് സൂര്യപ്രകാശം ഗുഹക്ക് അകത്തേക്ക് കടന്നു ചെല്ലാൻ സഹായിക്കുകയും ചെയ്തു. ഇത് കാരണം അഹമ്മദിന്റെ വയറ്റിലെ വിത്ത് മരമായി വളരുകയും ചെയ്തു.
1981 ൽ സൈപ്രസിൽ കാണാതായ വ്യക്തികളെകുറിച്ചുള്ള കമ്മിറ്റി സ്ഥാപിക്കപ്പെട്ടു. അവർക്ക് എന്താണ് സംഭവിച്ചത് എന്ന് കണ്ടെത്താൻ ശ്രമിക്കുകയും അവരുടെ അവശിഷ്ടങ്ങൾ കണ്ടെത്താനും ശ്രമിക്കുകയും ചെയ്യുക എന്നതായിരുന്നു ഇവരുടെ ലക്‌ഷ്യം. ഒരു സാധാരണ ഗവേഷകനായിരുന്ന പാക്ലിസയാണ് മലനിരയിൽ അസാധാരണമായി വളർന്ന മരം കണ്ടത്. തുടർന്ന് ആ പ്രദേശം കുഴിച്ചപ്പോൾ ആണ് വൃക്ഷത്തിനടിയിൽ മൂന്ന് ശവശരീരങ്ങൾ കണ്ടത്. ഡി.എൻ.എ. ടെസ്റ്റിൽ അഹമ്മദിനെ തിരിച്ചറിയാൻ കഴിഞ്ഞു.
Discussion about this post