പൊതുസ്ഥലങ്ങളിൽ സുരക്ഷ വളരെ പ്രാധാന്യമർഹിക്കുന്നതാണ്, സുരക്ഷാ ഉദ്യോഗസ്ഥർ സംശയാസ്പദമായ എന്തേലും കണ്ടാൽ അത് സൂക്ഷ്മമായി നിരീക്ഷിക്കാതെ വിടുകയുമില്ല.അങ്ങനെ റോമിൽ വിമാനത്താവളത്തിൽ ഇറ്റാലിയൻ പോലീസിൽ ഒരു സംശയാസ്പദമായ സ്യൂട്ട്കേസ് കണ്ടെത്തിയപ്പോൾഅവർ അവിടെ കാത്തു നിന്ന ആൾക്കാരെ എല്ലാം പുറത്താക്കി അതിനുള്ളിൽ എന്താണ് എന്നറിയാൻ പെട്ടി തകർക്കുകയായിരുന്നു. പക്ഷെ അതിനുള്ളിൽ കുറച്ച് തേങ്ങകളും തുണികളും മാത്രമാണ് ഉണ്ടായിരുന്നത്.
https://twitter.com/Ned_Donovan/status/1046766204206153728
എയര്‍പോര്‍ട്ടില്‍ ഉണ്ടായിരുന്ന ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനായ നഡ് ഡോണോവന്‍ ആണ് ഈ സംഭവം ട്വിറ്റര്‍ വഴി ലോകത്തെ അറിയിച്ചത്. “ഇറ്റാലിയൻ പോലീസുകാർ റോമിലെ എയർപോർട്ടിൽ ആരുടെയോ ബാഗുകൾ തകർത്തിരിക്കുകയാണ്, ഇപ്പോൾ അവർ അതിനുള്ളിലെ പാന്റുകൾ പരിശോധിക്കുന്നു.” എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
https://twitter.com/Ned_Donovan/status/1046767105687920640
സംഭവത്തിന്റെ ദൃശ്യം കൂടുതല്‍ വ്യക്തമായി കിട്ടാന്‍ അടുത്തേക്ക് ചെന്നപ്പോള്‍ ആണ് പൊട്ടിചിതറി കിടക്കുന്ന നാളികരങ്ങള്‍ അദ്ദേഹം കണ്ടത്. “മനോഹരം ഇറ്റാലിയന്‍ പൊലസുകാര്‍ ഒരു പെട്ടി നിറയെ മാരകായുധമായ നാളികേരങ്ങള്‍” എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
https://twitter.com/Ned_Donovan/status/1046767978057019392
Discussion about this post