“ഞാൻ ഒരു ഗേ ആണ്, ഇനി മുതൽ ഞാൻ ഒരു ക്രിമിനൽ അല്ല ” സ്വവർഗരതി അംഗീകരിച്ചുകൊണ്ടുള്ള ചരിത്രവിധിക്കു പിന്നാലെ മുംബൈയിൽ താമസിക്കുന്ന യുവാവ് അപ്ഡേറ്റ് ചെയ്ത ഫേസ്ബുക് പോസ്റ്റ് പലർക്കും ഇരുട്ടത് നിന്നും ധൈര്യമായി വെളിയിൽ വരാൻ പ്രചോദനം നൽകുന്ന ഒന്നാണ്. “നിങ്ങളുടെ ലൈംഗികത നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഒരു ഭാഗം ആണ് അതല്ല നിങ്ങളുടെ വ്യക്തിത്വം ” അർണാബ് നൻഡി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
സ്വന്തം മാതാപിതാക്കൾക്കൊപ്പം ഇരിക്കുന്ന ഫോട്ടോയാണ് അർണാബ് പോസ്റ്റ് ചെയ്തത്. ഫോട്ടോയിൽ അർണാബിന്റെ ‘അമ്മ അദ്ദേഹത്തിന് കവിളിൽ മുത്തം കൊടുക്കുന്നതും അദ്ദേഹത്തിന്റെ പിതാവ് അഭിമാനത്തോടെ തന്റെ കയ്യിൽ ഒരു പ്ലക്ക് കാർഡ് പിടിച്ചിരിക്കുന്നതും കാണാൻ സാധിക്കും. കാർഡിൽ “തന്റെ മകൻ ഇന്ന് മുതൽ ഒരു ക്രിമിനൽ അല്ല” എന്നാണ് എഴുതിയിരിക്കുന്നത്.
എല്ലാവര്ക്കും അവരവരുടെ ലൈംഗികത മനസിലാക്കാനും അതിനോട് പൊരുത്തപ്പെടാനും സമയം എടുക്കും. 2 വര്ഷം മുൻപ് ഞാൻ ജീവിച്ച ജീവിതം ഒരിക്കലും സ്വാതന്ത്ര്യത്തിന്റെ അല്ലായിരുന്നു. ഞാൻ ഇതിനെ കുറിച്ച് എന്റെ സുഹൃത്തിനോട് പറഞ്ഞതിന് ശേഷമാണ് എനിക്ക് ശരിക്കും സ്വാതത്ര്യം കിട്ടിയതായി തോന്നിയത്. എന്റെ ലൈംഗികത കാരണം എന്റെ മാതാപിതാക്കൾക്ക് ഒരു പ്രശ്നം ഉണ്ടാകരുതെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു.” അവരുടെ ഭാഗത്ത് നിന്നും തനിക്ക് മോശമായ റെസ്പോൺസ് അല്ല കിട്ടിയതെന്നും. അത് തനിക്ക് കൂടുതൽ ധൈര്യം തന്നെനും അദ്ദേഹം പറയുന്നു.
Discussion about this post