ഒരു നീർനായ നീരാളിയുടെ കൈകൾ കൊണ്ട് തന്റെ ചെകിട്ടത് അടിച്ച കഥയാണ് കെയ്ക്കർ കെയ്ൽ എന്ന മനുഷ്യന് പറയാനുള്ളത്. ന്യൂസിലൻഡിലെ കൈക്കോറയുടെ തീരത്തേക്ക് തുഴയുന്ന സമയത്താണ് അപ്രതീക്ഷിതമായി തന്റെ ചെകിട്ടിൽ ഒരു നീരാളിയുടെ കൈകൾ വന്നു പതിച്ചത് അയാൾ അറിഞ്ഞത്.
https://www.instagram.com/p/BoD3bluhKmS/?taken-by=taiyomasuda
“ഞാൻ ആകെ ഞെട്ടിപ്പോയി, എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസിലാകുന്നില്ലായിരുന്നു. വളരെ വിചിത്രമായിരുന്നു അത്. അതിവേഗത്തിലാണ് അത് സംഭവിച്ചെതെങ്കിലും തനിക്ക് നീരാളിയുടെ കൈകൾ മുഖത്തു പതിച്ചത് നന്നായി അറിയാൻ കഴിഞ്ഞു” അദ്ദേഹം പറയുന്നു.
ഒരു ഗോപ്രോ ക്യാമറയിൽ പകർത്തി ഇതിന്റെ ദൃശ്യങ്ങൾ റെക്കോർഡ് ആയിരുന്നു. ഇപ്പോൾ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ്.
ഒരു നീർനായയും നീരാളിയും തമ്മിൽ തല്ലു കൂടുന്നത് ഞങ്ങൾ ബോട്ടിൽ ഇരുന്നു കണ്ടിരുന്നു. നീരാളി ഒന്ന് വെള്ളത്തിൽ നിന്നും പുറത്തു വന്ന സമയത്താണ് നീർനായ അതിന്റെ ഒരു കൈ കൈക്കലാക്കി അദ്ദേഹത്തെ അടിച്ചത്.
Discussion about this post