ബ്രിട്ടീഷ് ഡോക്ടർ ബെൻ ബർവില്ലെ മനുഷ്യരുടെ കൈപ്പിടിത്തവും ഇഷ്ടപ്പെടുന്ന ഒരു ഭംഗിയുള്ള ചാരനിറത്തിലുള്ള സീലുമായി ആയി ആണ് സൗഹൃദം സ്ഥാപിച്ചത്. ബ്രിട്ടീഷ് മുതിർന്ന ഡൈവറായ അദ്ദേഹം യുണൈറ്റഡ് കിങ്ഡം ലെ നോർമ്പെർ തീരത്ത് ആണ് ആദ്യമായി ഈ സീലിനെ കണ്ടത്. വെറുതെ പോയ ഡൈവിങ് ആയിരുന്നു അവിടെ വച്ചാണ് അദ്ദേഹം അതുമായി സൗഹൃദത്തിൽ ആകുന്നത്.താഴ്മയുള്ള കണ്ണുകളുള്ള സീൽ ഉടനടി സൗഹാർദത്തോടെ, ആലിംഗനം ചെയ്യാൻ തുടങ്ങി.
ഡോക്ടറുടെ കയ്യിലിരുന്ന് സിലിണ്ടറുമൊക്കെ അതിനെ വല്ലാതെ ഇഷ്ടായി. അത് ഒരുപാട് നേരവും ഡോക്ടറിന്റെ കൈകൾ പിടിച്ച് അവിടെ നിന്നു. ഇത് ഡോക്ടറിനും വലിയ ആകർഷണം ആയിരുന്നു. ആ മനുഷ്യനെ ബുദ്ധിമുട്ടിക്കാതെ അയാൾക്കൊപ്പം കളിക്കുകയായിരുന്നു ആ സീലിന്റെ ഉദ്ദേശം. അതിന്റെ വീഡിയോ ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുകയാണ്.
Discussion about this post