ദില്ലിയിലെ യമുന വിഹാര്‍ ഗേള്‍സ് സ്കൂളില്‍ വിദ്യാര്‍ഥിനികള്‍ ചേരി തിരിഞ്ഞ് അടികൂടി. സ്കൂള്‍ വിട്ടതിന് ശേഷമാണ് പുറത്തുവെച്ച് പെണ്‍കുട്ടികള്‍ ചേരിതിരിഞ്ഞ് അടികൂടിയത്. സ്കൂളിലെ രണ്ട് വിഭാഗമാണ് അടികൂടിയതെന്ന് അധികൃതര്‍ പറഞ്ഞു. പരസ്പരം അടിക്കുന്നതും തൊഴിക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.
റോഡിലെ പരസ്യം സ്ഥാപിച്ച ഇരുമ്പ് വടി ഉപയോഗിച്ചും മര്‍ദ്ദിക്കുന്നുണ്ട്. സ്കൂളിലെ മറ്റ് വിദ്യാര്‍ഥികാണ് ദൃശ്യം പകര്‍ത്തി സോഷ്യല്‍മീഡിയകളില്‍ പോസ്റ്റ് ചെയ്തത്.
Discussion about this post