ഇളയദളപതി വിജയിയെ നായകനാക്കി മുരുഗദോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ സർക്കാരിലെ ടീസർ ഇന്നലെയാണ് പുറത്തിറങ്ങിയത്. ദീപാവലി റിലീസ് ആയി ആണ് ചിത്രം എത്തുക. രാഷ്ട്രീയം അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് സർക്കാർ എന്ന് സൂചിപ്പിക്കുന്ന ടീസർ ആണ് പുറത്ത് വന്നത്. ചിത്രത്തിൽ ഒരു കോർപ്പറേറ്റ് ഭീമന്റെ വേഷത്തിൽ ആണ് വിജയ് എത്തുന്നത്. ടീസർ 1 കോടി കാഴ്ചക്കാർ കവിഞ്ഞു കഴിഞ്ഞു.
സണ്‍ പിക്‌ചേര്‍സ് നിര്‍മിക്കുന്ന ചിത്രം ഏറെ രഹസ്യ സ്വഭാവത്തിലാണ് ചിത്രീകരിച്ചത്. നേരത്തെ ചിത്രത്തിന്റെ ലൊക്കേഷന്‍ ഫോട്ടോകള്‍ പുറത്തുവന്നത് വിജയിനെ ചൊടിപ്പിച്ചിരുന്നു. കീർത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാർ, യോഗി ബാബു, രാധ രവി, ലിവിങ്സ്റ്റൺ എന്നിവരും ചിത്രത്തിൽ മുഖ്യവേഷത്തിൽ എത്തുന്നു. എആർ റഹ്മാൻ സംഗീതം നൽകിയ ഗാനങ്ങൾ എല്ലാം വമ്പൻ ഹിറ്റ് ആയി മാറി കഴിഞ്ഞു. സൺ ടിവി നെറ്റവർക്ക് ആണ് ചിത്രം നിർമ്മിക്കുന്നത്. മലയാളിയായ ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കുന്നത്.
#SarkarTeaser record rampage 👌🙏 #Thalapathy #Vijay #SarkarRage. Job done!#Sarkar pic.twitter.com/q9WDaVnEIu
— Kaushik LM (@LMKMovieManiac) October 19, 2018
Discussion about this post