എ ആർ മുരുഗദോസ് വിജയ്യെ നായകനാക്കി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് സർക്കാർ. പക്ഷെ ചിത്രത്തിന്റെ കഥയുടെ അവകാശ വാദവുമായി അസിസ്റ്റന്റ് ഡയറക്ടർ ആയ വരുണ്‍ രാജേന്ദ്രന്‍ രാജേന്ദ്രൻ രംഗത്ത് എത്തിയിരുന്നു, നഷ്ടപരിഹാരം ചോദിച്ചാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. ഇപ്പോൾ പ്രശനം ഒത്തു തീർപ്പായി എന്ന് മുരുഗദോസ് തന്നെ അറിയിക്കുകയാണ്, കേസ് കോടതിക്കു വെളിയില്‍ ഒത്തുതീര്‍പ്പായി എന്നാണ് അദ്ദേഹം പറയുന്നത്.
https://www.facebook.com/OfficialARMurugadoss/videos/494934527659772/
താന്‍ 2007ല്‍ റൈറ്റേര്‍സ് യൂണിയനില്‍ രജിസ്റ്റര്‍ ചെയ്ത കഥയുമായി വന്‍സാമ്യം എ ആര്‍ മുരുഗദോസ് ഒരുക്കിയ സര്‍ക്കാര്‍ തിരക്കഥയ്ക്കുള്ളതെന്നാണ് അദ്ദേഹം പറഞ്ഞത്. ചിത്രത്തിന്റെ ടൈറ്റിലിൽ അദ്ദേഹത്തിന്റെ പേര് കാണിക്കും എന്നും മുരുഗദോസ് പറയുന്നു. ഒരു പൗരൻ വോട്ട് ചെയ്യാൻ വരുമ്പോൾ അയാളുടെ വോട്ട് മറ്റാരോ ചെയ്തതായി അറിയും എന്ന ഒരൊറ്റ സാമ്യം മാത്രമേ അതിൽ ഉള്ളുവെന്നും മുരുഗദോസ് പറഞ്ഞു. വരുണ്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കവേ കേസ് കോടതിക്കു വെളിയില്‍ ഒത്തുതീര്‍പ്പായെന്ന് സണ്‍ പിക്‌ചേര്‍സ് അറിയിച്ചു. ഒത്തുതീര്‍പ്പ് പ്രകാരം വരുണിന് നല്‍കുന്ന തുക എത്രയെന്ന് പുറത്തുവന്നിട്ടില്ല.
Discussion about this post