ഇളയദളപതി വിജയിയെ നായകനാക്കി മുരുഗദോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ സർക്കാരിലെ സിംട്ടാങ്കരൻ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി.ദീപാവലി റിലീസ് ആയി ആണ് ചിത്രം എത്തിയത്. രാഷ്ട്രീയം അടിസ്ഥാനമാക്കി ഒരുങ്ങിയ ചിത്രം ആണ് സർക്കാർ. ഒരുപാട് വിവാദങ്ങൾക്കും ചിത്രം വഴിവച്ചു.ചിത്രത്തിൽ ഒരു കോർപ്പറേറ്റ് ഭീമന്റെ വേഷത്തിൽ ആണ് വിജയ് എത്തുന്നത്..
കീർത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാർ, യോഗി ബാബു, രാധ രവി, ലിവിങ്സ്റ്റൺ എന്നിവരും ചിത്രത്തിൽ മുഖ്യവേഷത്തിൽ എത്തുന്നു. എആർ റഹ്മാൻ സംഗീതം നൽകിയ ഗാനങ്ങൾ എല്ലാം വമ്പൻ ഹിറ്റ് ആയി മാറി കഴിഞ്ഞു. സൺ ടിവി നെറ്റവർക്ക് ആണ് ചിത്രം നിർമ്മിക്കുന്നത്. മലയാളിയായ ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കുന്നത്
Discussion about this post