ഇളയദളപതി വിജയിയെ നായകനാക്കി മുരുഗദോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ സർക്കാരിലെ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തിറങ്ങിയത്. ദീപാവലി റിലീസ് ആയി ആണ് ചിത്രം എത്തുക. സര്‍ക്കാരിന്റെ ഓഡിയോ ലോഞ്ച് ഒക്‌റ്റോബര്‍ 2ന് നടക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
ലാസ് വേഗാസിലെ ഷൂട്ടിംഗിനിടയില്‍ നിന്നൊരു വീഡിയോ നേരത്തേ പുറത്തായിരുന്നു. വിജയിന്റെ ഇന്‍ട്രോ ഗാനത്തിലെ ഏതാനും സെക്കന്റുകളാണ് ചോര്‍ന്നത്. സൺ പിക്ചേഴ്സ് ഒരുക്കുന്ന ചിത്രം രഹസ്യമായി ആണ് ചിത്രീകരിച്ചത്. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എആർ റഹ്മാൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിലെ പുറത്തു വന്ന ഗാനം ആലപിച്ചിരിക്കുന്നത് ബംബ ഭാഗ്യ, വിപിൻ അനീജ, അപർണ നാരായണൻ എന്നിവർ ചേർന്നാണ്.
Discussion about this post