ഇൻസ്റ്റാഗ്രാമിൽ നവരാത്രി ചിത്രം പങ്ക് വച്ചതിനു പിന്നാലെ ബോളിവുഡിലെ വളർന്നു വരുന്ന നടിയായ സാറ അലി ഖാൻ വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിച്ച ഒരു വീഡിയോ കൂടി പോസ്റ്റ് ചെയ്തിരിക്കുകയാണ്. വിഡിയോയിൽ സാറ സിങ് എന്ന് വിളിക്കുന്ന ഒരാളോട് ക്ഷേത്രത്തെ പാട്ടി ചോദിക്കുന്നത് കാണാൻ കഴിയും. സാറയെ വഴികാട്ടാൻ എത്തിയ ഗൈഡ് ആകാൻ ആണ് സാധ്യത. ഗുഹയുമായി ബന്ധപ്പെടുത്തിയിട്ടുള്ള മതപരമായ വിശ്വാസങ്ങൾ ഈ മനുഷ്യൻ വിശദീകരിക്കുന്നത് കേൾക്കാൻ കഴിയും.
പാപികൾക്ക് ഈ വിശുദ്ധ സ്ഥലത്ത് പ്രവേശിക്കാൻ കഴിയില്ലെന്നും സിംഗ് പറയുന്നു. താൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ തനിക്ക് ഗുഹക്ക് ഉള്ളിലേക്ക് കയറാൻ കഴിയുമോ എന്ന സാറ ചോദിക്കുന്നത് കേൾക്കാൻ കഴിയും. താൻ കുതിരപ്പുറത്ത് ഇരിക്കുന്നതും സിങ് തന്റെ അടുത്ത് നിക്കുന്നതുമായ ഒരു ചിത്രവും അവൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഗണേശ ചതുർത്ഥിയിൽ, അവർ ക്ഷേത്രങ്ങൾ സന്ദർശിക്കുകയും വീടില്ലാത്തവരുടെ ഇടയിൽ ഭക്ഷണവും വസ്ത്രവും വിതരണം ചെയ്യുകയും ചെയ്തു. പലപ്പോഴും ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന സാറ, ഒരു ക്ഷേത്രത്തിന്റെ മുൻവശത്ത് നിൽക്കുന്ന ഒരു ചിത്രവും പോസ്റ്റുചെയ്തു. ക്ഷേത്ര പരിസരത്തിനു പുറത്തുള്ള പാവപ്പെട്ട ആളുകളെ പലപ്പോഴും സാറ സഹായിക്കുന്നതും കാണാൻ കഴിയും.
https://www.instagram.com/p/BoyQVq3nolx/?taken-by=saraalikhan95
രൺവീർ സിംഗിൻറെ നായികയായ സിംബ്ബ എന്ന ചിത്രത്തിൽ സാറ അലി ഖാൻ പ്രത്യക്ഷപ്പെടുന്നുണ്ട്. 2018 ഡിസംബർ 28 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സുശാന്ത് സിംഗ് രജപുത്തു നായകനാകുന്ന ഒരു ചിത്രവും സാറായുടേതായി ഒരുങ്ങുന്നുണ്ട്. കോഫി വിത്ത് കരൺ സീസൺ 6 ന്റെ ആദ്യ എപ്പിസോഡിൽ സാറയും പിതാവ് സെയ്ഫ് അലി ഖാനും പ്രത്യക്ഷപ്പെടും.
Discussion about this post