തന്റെ വീട്ടിലെ മാറ്റിന് അടിയിൽ നിന്നും ഒരു പാമ്പിനെ പിടിച്ച് അച്ഛന് നൽകുന്ന ഒരു കുഞ്ഞിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കുട്ടിയുടെ അച്ഛന് ഈ ഞെട്ടിക്കുന്ന വീഡിയോ എടുത്തത്. ചൈനയിൽ ആണ് സംഭവം. ഒരു പാമ്പു വളർത്തൽ കേന്ദ്രം ഇവർ നടത്തുന്നുണ്ട്. വീഡിയോയിൽ യാത്രയോ ഭയവും ഇല്ലാതെ കുട്ടി പാമ്പുകളെ വാലിലും തലയിലും തൂക്കിയെടുത്ത് അച്ഛന് നൽകുന്നത് കാണാൻ സാധിക്കും.
കുട്ടി വിരിപ്പ് എല്ലാം മാറ്റി ഓരോ പാമ്പിനെയായി എടുത്ത് അച്ഛനെ ഏൽപ്പിക്കുന്നു. പാമ്പ് വിഷം ഉള്ളതാണോ അല്ലയോ എന്ന കാര്യം ഇതുവരെയും വ്യക്തമല്ല. കുഞ്ഞുങ്ങൾ പാമ്പിനൊപ്പം കളിക്കുന്ന ആദ്യ വീഡിയോ അല്ല ഇത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു കുട്ടി വലിയൊരു പെരുമ്പാമ്പിനൊപ്പം കളിക്കുന്ന വീഡിയോ വൈറൽ ആയിരുന്നു. 30 സെക്കന്റ് വിഡിയോയിൽ കുഞ്ഞു പാമ്പിന്റെ കഴുത്ത് പിടിച്ച് വലിക്കുന്നതും മറ്റും കാണാൻ സാധിക്കും.
https://twitter.com/AwardsDarwin/status/1053665297687896066
Discussion about this post