വിശാലിനെ നായകനാക്കി ലിംഗുസാമി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സണ്ടക്കോഴി. 2005 ലിംഗുസാമി തന്നെ സംവിധാനം ചെയ്ത സണ്ടക്കോഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് ഇത്. ചിത്രത്തിന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി.
വിശാലിനൊപ്പം കീർത്തി സുരേഷ്, രാജകിരൺ , സൂരി, വരലക്ഷ്‌മി ശരത്കുമാർ, മലയാളി ശരത് അപ്പാനി എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നു. വരലക്ഷ്‌മി ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ. മലയാളി ആയ ഹരീഷ് പേരടിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. യുവാൻ ശങ്കർ രാജ ആണ് ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. വിശാൽ, ജയന്തി ലാൽ ഗാഢ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിശാലിന്റെ 25 ആമത്തെ ചിത്രം ആണിത്.
അഞ്ചാൻ എന്ന ചിത്രത്തിന് ശേഷം ലിംഗുസാമി സംവിധാനം ചെയ്യുന്ന ചിത്രം ആണിത്. ഒരു തിരിച്ചു വരവിനുള്ള ശ്രമം ആണ് അദ്ദേഹം നടത്തുന്നത്.
Discussion about this post