സിനിമാതാരങ്ങള്‍ എവിടെയെത്തിയാലും അവര്‍ക്കൊപ്പം ആരാധകര്‍ കൂടുമെന്നതില്‍ സംശയമില്ല. സോഷ്യല്‍ മീഡിയ വളരെ സജീവമായ ഇന്നത്തെ കാലത്ത് ആരാധകരെ പിണക്കാന്‍ താരങ്ങള്‍ ആഗ്രഹിക്കാറുമില്ല. അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ അതിന്റെ വീഡിയോയും വൈകാതെ പ്രചരിക്കുമെന്ന് തന്നെ കാരണം. എന്നാല്‍, നടി സംയുക്ത മേനോന് ആരാധകരുടെ സെല്‍ഫികള്‍ക്കായി പോസ് ചെയ്യുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കാറിനുള്ളിലിരിക്കുന്ന സംയുക്തയ്ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ എത്തുകയാണ് ഒരു സംഘം ആരാധകര്‍. രാത്രിയായതിനാല്‍ ചിത്രം വ്യക്തമായി പതിയുന്നതിനായി തന്റെ മൊബൈല്‍ ലൈറ്റ് ഓണാക്കി പിടിക്കുകയാണ് സംയുക്ത ചെയ്യുന്നത്. പ്രിയതാരത്തിന്റെ സ്നേഹത്തോടെയുള്ള ഈ പെരുമാറ്റത്തിന് ഇപ്പോള്‍ ആരാധകരുടെ നിറഞ്ഞ കൈയടിയാണ് നേടുന്നത്.
@shebeeb_lazy #dq #movie #oruyamandanpremakatha #success #celeberation #palakkad #samyuktha_menon
Discussion about this post