വിക്രമിനെ നായകനാക്കി ഹരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സാമി 2. 2003ൽ പുറത്തിറങ്ങിയ ഹരിയുടെ തന്നെ സാമിയുടെ രണ്ടാം പതിപ്പാണ് ഈ ചിത്രം. ചിത്രത്തിന്റെ പുറത്തിറങ്ങിയ ട്രൈലെറുകൾക്കെല്ലാം വമ്പൻ വരവേൽപ്പ് ആണ് ലഭിച്ചത്. ഇപ്പോൾ ചിത്രത്തിലെ ഒരു ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
വിക്രമും കീർത്തി സുരേഷും ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ദേവിശ്രീ പ്രസാദ് ആണ് ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഷിബു തമീൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. സിംഗം 3 എന്ന ചിത്രത്തിന് ശേഷം ഹരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Discussion about this post