ചടങ്ങുകൾക്കോ കല്യാണ പരുപാടികൾക്കോ പോയാൽ നമ്മുക്ക് ഇഷ്ടപെട്ട ഭക്ഷണം മറ്റാരും കാണാതെ എടുത്തു കഴിക്കുന്നത് എല്ലാവരുടെയും ശീലങ്ങളിൽ ഒന്നാണ്. ഇനി അങ്ങനെ ചെയ്യുന്നവർക്ക് കൂട്ടായി ഒരാൾ കൂടി എത്തിയിരിക്കുകയാണ്. മറ്റാരുമല്ല , സാക്ഷാൽ ഹാരി രാജകുമാരൻ ആണ്. ഭാര്യ മേഗൻ മെർക്കെലിന്റെ ആദ്യ ചാരിറ്റി പ്രോഗ്രാമ്മിനിടെ ആണ് ഈ സംഭവം. 70-ൽ കൂടുതൽ ആളുകൾ കൊല്ലപ്പെട്ട ഗ്രെൻഫിൽ ടവർ തീപിടുത്തം നശിപ്പിച്ച സ്‌ത്രീകൾ അടങ്ങുന്ന കമ്മ്യൂണിറ്റി എഴുതിയ പാചകക്കുറിപ്പുകൾ ഉൾക്കൊള്ളുന്ന പുസ്തകത്തിന്റെ പ്രക്ഷണവേളയിൽ ആണ് ഈ രസകരമായ സംഭവം.
https://twitter.com/itvnews/status/1042835644433752064
മുൻ നടിയായ മേഗൻ ഒരു ഭക്ഷണ പ്രിയ ആണ്. അവിടെയുള്ള സ്ത്രീകളുമായി സംസാരിക്കുകയും ഭക്ഷണം പാകം ചെയ്യുകയും ചെയ്യുകയായിരുന്നു മേഗൻ, അപ്പോളാണ് ഫോട്ടോ എടുക്കാൻ സമയമായി എന്ന് അറിയിച്ചത്. അങ്ങനെ അവിടേക്ക് വന്ന ഹാരി പിന്നിൽ എന്തോ ഒളിപ്പിച്ചിരുന്ന. ക്യാമെറയിലുടെ അത് സമൂസ ആണെന്ന് കാണുകയും ചെയ്യാം. ആരും കാണാതെ ഒളിച്ചു കൊണ്ട് പോയപ്പോൾ ആണ് താൻ ക്യാമെറയിൽ പതിഞ്ഞ കാര്യം അദ്ദേഹം ശ്രദ്ധിച്ചത്. അപ്പോൾ മുഖത്തു ചമ്മിയ ഒരു ചിരിയും വന്നു.
എന്തായാലും അദ്ദേഹത്തിന്റെ രസകരമായ ചിരിയും ഈ പ്രവർത്തിയും സോഷ്യൽ മേഷ്യയിൽ വൈറൽ ആയി മാറി കഴിയുകയും ചെയ്തു.
Discussion about this post