ബോളിവുഡിൽ ഏറ്റവും കൂടുതൽ വിവാദം സൃഷ്‌ടിച്ച താരങ്ങളിൽ ഒരാൾ സൽമാൻ ഖാൻ. മാൻ വേട്ട, തെരുവിൽ ഉറങ്ങി കിടന്ന ആളിന് മേൽ കാർ കയറ്റി കൊല്ലൽ, കാമുകിയോടുള്ള ക്രൂരതകൾ എന്നിങ്ങനെ പോകുന്ന ക്രൂരമായ അദ്ദേഹത്തിനെ വിവാദങ്ങൾ. പക്ഷെ സൽമാൻ ഇപ്പോൾ ആളാകെ മാറി. വിവാദങ്ങൾ ഉണ്ടാക്കാൻ തലപര്യം ഇല്ലാത്ത ആളായി ആണ് ജീവിതം. നല്ല നല്ല കാര്യങ്ങൾ ചെയ്തും മറ്റും അദ്ദേഹം ഇപ്പോൾ എല്ലാവരുടെയും പ്രിയപ്പെട്ട ഭായിജാൻ ആയി മാറി കഴിഞ്ഞു.
https://www.instagram.com/p/BpyUc5tgJRN/
ഇപ്പോൾ അസുഖബാധിതനായ തന്റെ കടുത്ത ആരാധകനും ആയ ഒരു ആൺകുട്ടിയെ അദ്ദേഹം എത്തിയതാണ് പുതിയ വാർത്ത. കാന്‍സര്‍ ബാധിതയായി ചികിത്സയില്‍ കഴിയുന്ന കൊച്ചു ആരാധകനെ നേരിട്ട് കാണാനെത്തിയാണ് സകലരെയും താരം ഞെട്ടിച്ചത്. ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ എത്തിയാണ് സല്‍മാന്‍ ആരാധകനെ കണ്ടത്. ഇപ്പോൾ അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. കടുത്ത സല്‍മാന്‍ ഖാന്‍ ആരാധകനായ ഗോവിന്ദ് എന്നയാളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് സല്‍മാന്‍ ആശുപത്രിയില്‍ എത്തിയത്.
Discussion about this post