സെയിഫ് അലി ഖാന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ബാസാര്‍. ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘കേം ചോ’ എന്നുതുടങ്ങുന്ന ഗാനത്തിന്‍റെ വീഡിയോയാണ് പുറത്തുവിട്ടത്. രാധിക അപ്ടെയാണ് ചിത്രത്തിലെ നായിക. ഇവർക്ക് പുറമെ ചിത്രങ്കഥ സിംഗ്, രോഹൻ മെഹ്‌റ എന്നിവർ പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നു.
https://youtu.be/z0T90i00oB8
സ്റ്റോക്ക് മാർക്കറ്റ്, ബിസിനസ് എന്നിവയെ ആധാരമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ട്രെയ്‌ലർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഗൗരവ് കെ ചാവ്‌ല ആണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. വ്യാക്കം പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. സേക്രഡ് ഗെയിംസ് എന്ന ചിത്രത്തിലെ അതിശക്തമായ കഥാപാത്രത്തിന് ശേഷം വീണ്ടും ഞെട്ടിക്കാൻ എത്തുകയാണ് സെയ്ഫ് അലി ഖാൻ. സേക്രഡ് ഗെയിംസ് നു ശേഷം രാധികയും സെയ്ഫ് അലി ഖാനും ഒന്നിക്കുന്നതും ബസാറിൽ ആണ്.
Discussion about this post