പ്രേമത്തിലെ മലർ മിസ് എന്ന കഥാപാത്രമായി വന്നു മലയാളികളുടെയും തമിഴരുടെയും എല്ലാം മനം കവർന്ന നടിയാണ് സായി പല്ലവി. അതിനു ശേഷം നിരവധി ചിത്രങ്ങൾ അവരുടേതായി പുറത്തിറങ്ങി. മിക്കതും ഹിറ്റ് ആയിരുന്നു താനും. മലയാളത്തിലും, തെലുങ്കിലും, തമിഴിലും അവർ ഇപ്പോൾ തിരക്കേറിയ താരമാണ്.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പാടി പാടി ലെച്ചെ മനസ് തീയ്യേറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിന്റെ ടീസര്‍ മണിക്കൂറുകള്‍ കൊണ്ട് യുട്യൂബ് ട്രെന്‍ഡിംഗില്‍ മുന്നിലെത്തി. ഏഴ് ലക്ഷത്തോളം പേരാണ് ഇതിനകം സായി പല്ലവിയുടെ പുതിയ ചിത്രത്തിന്റെ ടീസര്‍ കണ്ടത്. ശര്‍വാനന്ദാണ് ചിത്രത്തില്‍ നായകന്‍. ചിത്രം ഡിസംബര്‍ 21ന് തീയ്യേറ്ററുകളിലെത്തും.
ഹാനു രാഘവപ്പടി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുധാകർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ജയ് കെ ആണ്.
Discussion about this post