ആദ്യ സീസണിന്റെ അവസാനത്തോടെ, ധാരാളം ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളുമായി ആണ് നെറ്ഫ്ലിസ് ആദ്യമായി ഇന്ത്യയിൽ ചെയ്ത വെബ് സീരീസായ സേക്രഡ് ഗെയിംസ് അവസാനിച്ചത്. എന്തായാലും ആരാധകർക്ക് ആശ്വസിക്കാം. സീരീസിന്റെ രണ്ടാം സീസൺ ഉടൻ എന്ന് സൂചന തരുന്ന ടീസർ പുറത്തിറങ്ങി കഴിഞ്ഞു.
അനുരാഗ് കശ്യപ്, വിക്രമാദിത്യ മൊട്‍വാനെ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത സീരീസിൽ സെയ്ഫ് അലി ഖാൻ, നവാസുദ്ദിൻ സിദ്ദിഖി, രാധിക അപ്ടെ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്.
https://twitter.com/NetflixIndia/status/1042994327734104064
നവാസ് സിദ്ദി സിദ്ദിഖി, സെയ്ഫ് അലി ഖാൻ, ലൂക്ക് കെന്നി, അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്വാനെ എന്നി ബഹുമുഖ പ്രതിഭകൾ ഒന്നിക്കുമ്പോൾ രണ്ടാം സീസണും നമ്മളെ ത്രില്ല് അടിപ്പിക്കും എന്നതിൽ യാതൊരു സംശയവുമില്ല. സിദ്ദിഖി അവതരിപ്പിക്കുന്ന ഗണേഷ് ഗെയ്തൻന്റെ ചിരിയോടെയാണ് ടീസർ അവസാനിക്കുന്നത്.
Discussion about this post