ശബരിമലയിലേക്ക് എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാൻ അനുമതി നൽകി കൊണ്ടുള്ള ചരിത്രവിധി സുപ്രീം കോടതി ഇന്നാണ് പുറത്തു വിട്ടത്. അഞ്ചംഗ ബെഞ്ചിൽ 4:1 ന്റെ ഭൂരിപക്ഷത്തിൽ ആണ് വിധി പാസ് ആയത്. ക്ഷേത്രനടപടി ഹിന്ദു സ്‌ത്രീകളുടെ അവകാശങ്ങളെ ലംഘിക്കുന്നുവെന്നും നിരോധനം ലിംഗവിവേചനത്തിന്റെ ഒരു രൂപമാണെന്നും കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ അടിസ്ഥാനത്തിൽ 1965 ലെ ഹിന്ദു സ്‌ത്രീകൾക്ക് പ്രാർത്ഥിക്കാൻ ഉള്ള അവകാശം ആണ് നിരോധനത്തിലൂടെ ലംഖിക്കപ്പെടുന്നതെന്നും വ്യക്തമാക്കി.
https://twitter.com/ChParamvir/status/1045566844277415936
വിധിയിൽ അവരുടെ സന്തോഷം പ്രകടിപ്പിക്കുന്നതിനായി സോഷ്യൽ മീഡിയയെ ആശ്രയിച്ചിരിക്കുകയാണ് ജനങ്ങൾ. “മുതാലാഖ് പോയി, അഡൾട്ടറി ഒരു കുറ്റമല്ല, സെക്ഷൻ 377 പോയി ഇപ്പോൾ ശബരിമലയിൽ സ്‌ത്രീകൾക്കുള്ള നിരോധനവും പോയി. ശാക്തീകരണത്തിന് പറ്റിയ മാസം തന്നെയാണിത്. ഗോത്രഭരണവ്യവസ്ഥ തൂണുകൾ താഴേക്ക് പോവുകയാണ്.” ഒരു ട്വീറ്റിൽ പറയുന്നു.
https://twitter.com/rebelrevoultion/status/1045559757853974528
https://twitter.com/honeygeorge74/status/1045559973852442624
https://twitter.com/ramjiyagna/status/1045560941058842625
Discussion about this post