ജൂനിയർ എൻടിആർ, റാം ചരൺ തേജ എന്നിവരെ നായകന്മാരാക്കി ബാഹുബലി മൂവി സീരീസിന് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണ് ആർആർആർ. ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ച് ഇന്നലെ നടന്നു. സ്റ്റുഡന്റ് നമ്പർ 1, സിംഹാദ്രി, യമഡോഗ, എന്നി ചിത്രങ്ങൾക്ക് ശേഷം എൻടിആറും രാജമൗലിയും ഒന്നിക്കുന്ന ചിത്രമാണിത്. തെലുങ്കിലെ ഒരു ഹിറ്റ് കൂട്ടുകെട്ടാണ് ഇരുവരും. രാജമൗലിയെ ഇന്ത്യ മുഴുവൻ പ്രശസ്തൻ ആക്കിയ മഗധീര എന്ന ചിത്രത്തിന് ശേഷം റാം ചരണും രാജമൗലിയും ഒന്നിക്കുന്നതും ഈ ചിത്രത്തിൽ ആണ്.
എൻടിആറിന്റെ ഏറ്റവും പുതിയ ചിത്രമായ അരവിന്ദ സമേത ഇപ്പോഴും തിയേറ്ററിൽ വമ്പൻ ഹിറ്റ് ആയി ഓടുകയാണ്. റാം ചരൺ നായകനായ രംഗസ്ഥലവും വമ്പൻ ഹിറ്റ് ആയിരുന്നു. സിനിമയുടെ ലോഞ്ചിങ് ചടങ്ങിൽ തെലുങ്കു മെഗാ സ്റ്റാർ ചിരഞ്ജീവി, പ്രഭാസ്, റാണ എന്നിവരും ഉണ്ടായിരുന്നു. ലോഞ്ചിന്റെ വീഡിയോ ഇപ്പോൾ വൈറൽ ആവുകയാണ്.
Discussion about this post