റയൽ മാഡ്രിഡിൽ നിന്നും ഈ ഇടക്കാണ് റെക്കോർഡ് വിലയ്ക്ക് ഫൂട്ട്ബോൾ സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാൾഡോ യുവന്റസിലേക്ക് മാറിയത്. ടീമിലെത്തിയതിനു ശേഷം ഗോളുകൾ ഒന്നും അടിച്ചില്ലെങ്കിലും ഓൺലൈനിൽ ഒരു വലിയ വൈറൽ വീഡിയോക്ക് കാരണമായിരിക്കുകയാണ്. യുവന്റസിന്റെ റിപ്പോർട്ടർ അറിയാതെ അയാളുടെ പിന്നിൽ വന്നു നിന്ന് അയാളെ അനുകരിക്കുന്ന ഒരു രസകരമായ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.
Ronaldo 😂😂😂 pic.twitter.com/SNvLVdRfvP
— VecchiaSignora.com (@forumJuventus) September 13, 2018
ക്ലബിലെ പരിശീലന സ്ഥലത്ത് റിപ്പോർട്ട് ചെയ്യാൻ എത്തിയതായിരുന്നു അവർ. അതിനിടയിൽ ആണ് റൊണാൾഡോ ഇങ്ങനെ ഒരു പണി ഒപ്പിച്ചത്. പക്ഷെ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന ആ ജീവനക്കാരൻ ഇതൊന്നും അറിയുന്നില്ലായിരുന്നു. എന്നാൽ റെക്കോർഡ് ചെയ്ത ക്യാമറാമാൻ ഇത് റിപോർട്ടറിനോട് പറയാതെ നല്ലൊരു തമാശക്ക് സന്ദർഭം ഒരുക്കുയായിരുന്നു. ഇതിനു ഓൺലൈൻ വാസികൾ അദ്ദേഹത്തിന് നന്ദിയും പറയുന്നുണ്ട്.
സഹകളിക്കാർ എത്തുന്നത് വരെ അദ്ദേഹം ഈ അവതരണം തുടർന്ന് കൊണ്ടിരുന്നു.
Discussion about this post