ചെെനയിലെ സീചിയാംഗ് പ്ര വിശ്യയിലുളള ഹാംസോയിലാണ് ഈ വിസ്മയ ഹോട്ടലുളളത്. ഫ്ലെെ സൂ എന്ന പേരില്‍ ആലിബാബ ഗ്രൂപ്പാണ് ഈ പുതിയ ഹോട്ടല്‍ ആരംഭിച്ചിരിക്കുന്നത്. ഈ ഹോട്ടലില്‍ നിങ്ങളെ വരവേല്‍ക്കുന്നത് റോബട്ടുകളായ പരിചാരകരായിരിക്കും. ഇതിന് മുന്നേ ഈ ഹോട്ടലിന് ഉളളില്‍ കയറണമെങ്കില്‍ കവാടത്തില്‍ ഒരുക്കിയിട്ടുളള ഫേസ് അണ്‍ലോക്കിങ്ങ് സിസ്റ്റത്തില്‍ പരിശോധന വിധേയമാകണം.
ആയുധമോ എന്തെങ്കിലോ കയ്യില്‍ കരുതിയിട്ടുണ്ടെങ്കില്‍ പ്രവേശനം ലഭിക്കില്ല. എല്ലാം ബോഡി പരിശോധനയില്‍ കണ്ട് പിടിക്കും. തുടര്‍ന്ന് ഹോട്ടലില്‍ പ്രവേശിച്ചാലോ ഭക്ഷണം ഒാര്‍ഡര്‍ ചെയ്യേണ്ടത് ഒരു ആപ്ളീക്കേഷനിലൂടെയാണ്. ഇഷ്ട ഭക്ഷണം ഓര്‍ഡര്‍ നല്കി കഴിഞ്ഞാല്‍ അത് കൊണ്ടെ തരുന്നതോ അവിടെ സജ്ജീകരിച്ചിരിക്കുന്ന കുട്ടി റോബോട്ടുകള്‍.
Discussion about this post