ഹോളിവുഡ് സൂപ്പർ സംവിധായകന്മാരായ ജെയിംസ് കാമറൂണും റോബർട്ട് റോഡ്രിഗസും ഒന്നിക്കുന്ന സൈബർപങ്ക് ആക്ഷൻ ചിത്രം അലിട്ട ദി ബാറ്റിൽ ഏഞ്ചൽ. ജാപ്പനീസ് കോമിക് ബുക്ക് ആയ മാങ്കായിൽ ഉള്ള ഒരു കോമിക് ആണ് അലിട്ട. ചിത്രത്തിന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി.
റോബർട്ട് റോഡ്രിഗസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജെയിംസ് കാമറൂൺ ആണ്. പടം നിർമിക്കുന്നതും കാമറൂൺ തന്നെയാണ്. അലിട്ട എന്ന സൈബോർഗ് ആയി വേഷം ഇടുന്നത് റോസാ സലാസർ ആണ്. ക്രിസ്റ്റഫർ വോട്സും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. 2019 ൽ ആണ് ചിത്രം തീയേറ്ററുകളിൽ എത്തുക.
Discussion about this post