ഒരു പുരുഷന് അവന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് അവന് വധുവിന് വാങ്ങുന്ന എന്‍ഗേജ്മെന്റ് മോതിരം എത്രത്തോളം വിലയുള്ളത് ആയിരിക്കണമെന്നതാണ്. ചിലര്‍ തങ്ങളുടെ മൂന്നു മാസത്തെ ശംബളം തന്നെ അതിന് വേണ്ടി ചിലവാക്കുമ്പോള്‍ മറ്റ് ചിലര്‍ അതിന് വലിയ പ്രധാന്യം നല്‍കുന്നില്ല. എന്നാല്‍ ഒരു സ്ത്രീ, തന്റെ മോതിരം വിലകൂടിയതാവണമെന്ന് ആഗ്രഹിക്കുകയും ലഭിച്ചപ്പോള്‍ തുച്ഛമായ വിലയ്ക്കുള്ളതാണെന്നറിയുകയും ചെയ്തതോടെ വരന് കൊടുത്ത പണിയാണ് ഇപ്പോള്‍ സംസാര വിഷയം. അവള് അവനെ ഓണ്‍ലൈനിലൂടെ അപമാനിക്കുകയായിരുന്നു.
“ഡിപി എന്നെ പ്രോപ്പോസ് ചെയ്യുകയും അവന് വാങ്ങിയ മോതിരം എനിക്ക് നല്‍കുകയും ചെയ്തു. ഞാന്‍ ആദ്യം ഭയങ്കര സന്തോഷവതിയായി മാറി. പക്ഷേ ആ മോതിരം കണ്ടപ്പോള്‍ തന്നെ എന്റെ സന്തോഷം ഇല്ലാതായി. അത് കണ്ടപ്പോള്‍ എന്റെ മനസില്‍ ആദ്യം ഓടിയെത്തിയ വാക്ക് ചെറുത് എന്നതായിരുന്നു.”
അതിനൊപ്പം തന്നെ അവന് ആറക്ക ശംനപളം ആണെന്നും എന്നിട്ടും ഇങ്ങനെ ചെയ്തുവെന്നും കൂടെ മോതിരത്തിന്റെ ബില്ലും അവള് പോസ്റ്റ് ചെയ്തു.
Discussion about this post