പലപ്പോഴും വീട്ടിലെ ഭകഷണം മടുത്തു തുടങ്ങിയാൽ നമ്മൾ റസ്റോറന്റുകളിൽ പോയി കഴിക്കാറുണ്ട്. ഇങ്ങനെയുള്ള ഉപഭോക്താക്കളെ ആകർഷിക്കാൻ പലതരത്തിലുള്ള കാര്യങ്ങൾ ഉടമകൾ ചെയ്യാറുണ്ട്. അതുപോലെ വ്യത്യസ്തമായ കുറച്ച് റസ്റ്റോറന്റുകൾ പരിചയപ്പെടാം.
ഇത്താ അണ്ടർ സീ റെസ്റ്റോറന്റ്
2005 ലാണ് ഈ റസ്റ്റോറന്റ് തുറക്കുന്നത്. കടലിനടിയിൽ ആണ് ഇതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ലോകത്തിലെ ആദ്യത്തെ അണ്ടർ വാട്ടർ റെസ്റ്റോറന്റ് ആണിത്. കഴിക്കുന്നതിനിടയിൽ നമ്മുക് കടൽ ജീവികളുടെ സഞ്ചാരവും ആസ്വദിക്കാം ഇവിടെ. 2010 ൽ ഒരു വർഷത്തേക്ക് വാടകക്ക് അവർ അണ്ടർ വാട്ടർ സ്യുട്ടും തയ്യാറാക്കിയിരുന്നു.
മോഡേൺ ടോയ്‌ലറ്റ്
ചൈനയിലെ പ്രശസ്തമായ റെസ്റ്റോറന്റ് ടോയ്‌ലറ്റ് റസ്റ്റോറന്റ്. ഇവിടെ എല്ലാം ഒരു ടോയ്‌ലറ്റ് മാതൃകയിൽ ആണ്. ഇരിക്കുന്ന കസേര മുതൽ കഴിക്കുന്ന പത്രം വരെ ടോയ്‌ലറ്റ് ക്ലോസെറ്റിന്റെ ആകൃതിയിലാണ്. എന്തിനേറെ കഴിക്കുന്ന ഭക്ഷണം പോലും നമ്മൾ ആരും കരുതാത്ത ആകൃതിയിൽ ലഭിക്കും.
യെല്ലോ ട്രീ ഹൌസ്
ഒരു ന്യൂസിലൻഡ് കമ്പനിയുടെ പ്രൊമോഷന് വേണ്ടി ഉണ്ടാക്കിയത് ആണ് ഈ റസ്റ്റോറന്റ് . ഇവിടെ കൂടുതൽ ലഭിക്കുന്നത് ചായയും സ്‌നാക്‌സും ആണ്. പ്രൊമോഷന് ശേഷം അവർ ഈ സ്ഥലം വിൽക്കുകയായിരുന്നു. ഇപ്പോൾ വാങ്ങിയവർ ഇത് പ്രത്യേക കാര്യങ്ങൾക്ക് റെന്ററിനു നൽകുന്നു.
എ380 ഫ്ലൈറ്റ് കിച്ചൻ
വിമാനത്തിന്റെ ആകൃതിയിൽ ഉള്ള റെസ്റ്റോറന്റ് ആണിത്, ആകൃതി മാത്രമല്ല, എല്ലാം ഒരു വിമാനത്തിന് ഉള്ളിലെ പോലെ ആണ്. സെർവ് ചെയ്യുന്നതും. വൈറ്റേഴ്സിന്റെ യൂണിഫോം അടക്കം എല്ലാം വിമാന രീതി ആണ്. എന്തിനു ഏറെ അകത്തു കയറിയാൽ നമ്മൾ ഫോൺ ഫ്ലൈറ്റ് മോഡ് പോലും ആകണം. തായ്‌ലൻഡിൽ ആണ് ഈ റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്.
Discussion about this post